ഓട്ടം പോകാന്‍ വിസമ്മതിച്ചതിന് ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഓട്ടം പോകാന്‍ വിസമ്മതിച്ചതിന് ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു

മലപ്പുറം; മലപ്പുറം തീരൂരില്‍ ഓട്ടം പോകാന്‍ വിസമ്മതിച്ചതിന് ഓട്ടോ ഡ്രൈവറെ യുവാവ് കുത്തിക്കൊന്നു. പറവണ്ണ പുത്തങ്ങാടി കളരിക്കല്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുഹമ്മദ് യാസീന്‍ (40) ആണ് കുത്തേറ്റ് മരിച്ചത്.പറവണ്ണ പള്ളത്ത് ആദം എന്നയാളാണ് യാസീനെ കുത്തിയത്. ഇയാള്‍ മദ്യപിച്ചിരുന്നു. പറവണ്ണ അങ്ങാടിയില്‍ വെച്ച് വൈകീട്ട് ഏഴരയോടെയാണ് സംഭവം. കുത്തേറ്റ യാസീനെ നാട്ടുകാര്‍ കോട്ടക്കല്‍ മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യാസീനെ കുത്തിയ ശേഷം ആദം ഓട്ടോ തകര്‍ക്കുകയും ചെയ്തു. ഇതിനിടെ ആദമിനും പരിക്കേറ്റിട്ടുണ്ട്.

0Shares