റാബത്ത്: ഓടുന്ന ബസില്‍ യുവതിയെ കൗമാരക്കാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. മൊറോക്കോയിലെ കാസാബ്ലാങ്കയിലാണ് സംഭവം. യുവതിയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കൗമാരക്കാരായ നാലംഗ സംഘം ബസില്‍ വച്ച് യുവതിയെ പീഡിപ്പിക്കുകയും വസ്ത്രം വലിച്ചുകീറുകയും ആര്‍ത്തുചിരിക്കുകയും ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഞായറാഴ്ചയാണ് ഒരുമിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവന്നത്. ഈമാസം 18 നാണ് ബലാത്സംഗം നടന്നത്. കൗമാരക്കാന്‍ യുവതിയെ ആക്രമിച്ചിട്ടും ബസ് ഡ്രൈവറോ മറ്റ് യാത്രക്കാരോ സഹായത്തിനെത്തിയില്ലയെന്നതും അല്‍ഭുതപ്പെടുത്തുന്നു.
ദൃശ്യം പുറത്തുവന്നതിന് പിന്നാലെ കടുത്ത പ്രതിഷേധമാണ് ലോകത്തെ സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നത്. സംഭവത്തില്‍ ആറ് ആണ്‍കുട്ടികള്‍ അറസ്റ്റിലായതായി പോലീസ് പറഞ്ഞു. 14 നും 16നും ഇടയില്‍ പ്രയമുള്ളവരാണ് പിടിയിലായത്. പഠനവൈകല്യമുള്ള യുവതിയാണ് ആക്രമണത്തിനിരയായതെന്നും പോലീസ് പറഞ്ഞു.
