ഹരിയാന: ഹരിയാനയിലെ ഗുരുഗ്രാമില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ അടക്കം മൂന്നംഗസംഘം ഓടുന്ന ഓട്ടോറിക്ഷയില്‍ യുവതിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി. യുവതിയുടെ കൈയ്യിലുണ്ടായിരുന്ന ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ ഓടുന്ന ഓട്ടോറിക്ഷയില്‍ നിന്നും വലിച്ചെറിഞ്ഞ് കൊന്നു. ഭര്‍ത്താവുമായി വഴക്കിട്ട യുവതി മകളുമായി സ്വന്തം വീട്ടിലേക്ക് പോകുന്ന വഴിയാണ് സംഭവം നടന്നത്.

ഓട്ടോയില്‍ വച്ച് ബലാത്സംഗം ചെയ്ത ശേഷം യുവതിയെയും ആക്രമികള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞു. സംഭവത്തിന് ശേഷം ഓട്ടോ ഡ്രൈവറടക്കമുള്ള മൂന്നുപേരും ഒളിവിലാണ്. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.