ഓടിക്കൊണ്ടിരിക്കുന്ന ട്രെയിന്‍ കടന്നു പോയിത്തീരുന്നതുവരെ അപകടത്തില്‍ പെട്ട സ്ത്രീയെ പ്ലാറ്റ്‌ഫോമിലേക്ക് ചേര്‍ത്ത് പിടിച്ച് അതിസാഹസികമായി രക്ഷപ്പെടുത്തി; സജീഷ് എന്ന യുവാവിന്റെ ധീരതയക്ക് നിലക്കാത്ത അഭിനന്ദനം

  • Post category:news
  • Reading time:1 min read
You are currently viewing ഓടിക്കൊണ്ടിരിക്കുന്ന ട്രെയിന്‍ കടന്നു പോയിത്തീരുന്നതുവരെ അപകടത്തില്‍ പെട്ട സ്ത്രീയെ പ്ലാറ്റ്‌ഫോമിലേക്ക് ചേര്‍ത്ത് പിടിച്ച് അതിസാഹസികമായി രക്ഷപ്പെടുത്തി; സജീഷ് എന്ന യുവാവിന്റെ ധീരതയക്ക് നിലക്കാത്ത അഭിനന്ദനം

തലശേരി: ടെമ്പിള്‍ഗേറ്റ് റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയുടെ അടിയില്‍ വീണ സ്ത്രീക്ക് രക്ഷകനായ മാഹി ചെമ്പ്രയിലെ കുണ്ടുപറമ്പത്ത് സജീഷിന് അഭിനന്ദന പ്രവാഹം. ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് കയറാന്‍ ശ്രമിച്ച സ്ത്രീ ട്രെയിനിനും ഫ്‌ലാറ്റ്‌ഫോമിനും ഇടയിലേയ്ക്ക് വീണിരുന്നു. സ്വന്തം ജീവന്‍ പോലും പണയം വച്ച് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കിടന്നു കൊണ്ട് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയിലൂടെ കൈ ഇട്ട് അപകടത്തില്‍പ്പെട്ട സ്ത്രീയെ ട്രെയിന്‍ കടന്നു പോയിത്തീരുന്നതുവരെ പ്ലാറ്റ്‌ഫോമിലേക്ക് ചേര്‍ത്ത് പിടിച്ച് അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു സജീഷ് ചെയ്തത്. തിങ്കളാഴ്ച രാവിലെ കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ തീവണ്ടി കടന്നുപോകുമ്പോഴാണ് സംഭവം നടന്നത്. ടെമ്പിള്‍ ഗേറ്റില്‍ വച്ച് നീങ്ങിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിവിട്ട് പ്ലാറ്റ്ഫോമില്‍ സ്ത്രീ വീഴുകയായിരുന്നു. പ്ലാറ്റ്ഫോമില്‍നിന്ന് ഉരുണ്ട് റെയില്‍പ്പാളത്തിലേക്ക് വീണു.വീണയുടന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴേക്കും സ്റ്റേഷനിലുണ്ടായിരുന്ന സജീഷ് സമീപത്തെത്തി. പ്ലാറ്റ്ഫോമില്‍ കിടന്നുകൊണ്ട് സ്ത്രീയെ പ്ലാറ്റ്ഫോമിനോട് ചേര്‍ത്തുപിടിച്ചു. തല ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ തലയടക്കം പ്ലാറ്റ്ഫോമിനോട് കൂട്ടിപ്പിടിച്ചു. തീവണ്ടി പോയ ഉടനെ സ്ത്രീയെ പുറത്തെടുത്തു. ഒരു പരിക്കുമേല്‍ക്കാതെ സ്ത്രീ രക്ഷപ്പെട്ടു. കണ്ണൂരില്‍ ജോലിക്കുപോകുന്ന ഭാര്യയെ സ്റ്റേഷനിലെനിലെത്തിക്കാന്‍ വന്നതായിരുന്നു എ.സി. ടെക്നീഷ്യനായ സജീഷ്. ചാനല്‍ ആര്‍.ബി.ഡോട്ട്‌കോം കോര്‍ഡിനേറ്റര്‍ സാജന്‍ പള്ളൂരിന്റെ സഹോദരനാണ് സജീഷ്.

 

0Shares