ഓഖി ദുരന്തത്തില്‍ നിന്നും കേരളം കരകയറുന്നതിനിടെ പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഭൂചലനം; ജനങ്ങള്‍ പരിഭ്രാന്തിയിലാകേണ്ടതില്ലെന്ന് അധികൃതര്‍

  • Post category:news
  • Reading time:1 min read
You are currently viewing ഓഖി ദുരന്തത്തില്‍ നിന്നും കേരളം കരകയറുന്നതിനിടെ പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഭൂചലനം; ജനങ്ങള്‍ പരിഭ്രാന്തിയിലാകേണ്ടതില്ലെന്ന് അധികൃതര്‍

പത്തനംതിട്ട / കൊല്ലം: കേരളത്തിലെ പല സ്ഥലങ്ങളിലും ഭൂചലനം. ബുധനാഴ്ച രാത്രിയോടെ പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ഭാഗങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. കുളത്തൂപ്പുഴ, കോന്നി, തിരുവല്ല, കൊട്ടാരക്കര, തെന്‍മല, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള്‍ പരിഭ്രാന്തിയിലായി. ഭൂചലനത്തില്‍ ചില വീടുകളിലെ ഓടുകള്‍ ഇളകി വീണതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, കാര്യമായ നാശനഷ്ടം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. റിക്ടര്‍ സ്കെയില്‍ 2.2 രേഖപ്പെടുത്തിയ ഭൂചലനം മുന്നുസെക്കന്‍ഡ് നേരത്തേക്ക് മാത്രമാണ് നീണ്ടുനിന്നത്.

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കൊല്ലത്തിനും പത്തനംതിട്ടക്കും ഇടയിലാണെന്നാണ് പ്രാഥമിക നിഗമനം. ജനങ്ങള്‍ പരിഭ്രാന്തിയിലാകേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഓഖി ദുരന്തത്തില്‍ നിന്നും കേരളം കരകയറുന്നതിനിടെയാണ് ഭൂകമ്പം. ഡിസംബര്‍ അവസാന നാളുകളില്‍ ലോകത്തിന്റെ പലഭാഗത്തും ഭൂകമ്പം അനുഭവപ്പെടുന്നത് വാര്‍ത്തയായിരുന്നു.

0Shares