ഓഖി ദുരന്തം; ദുരിതബാധിതരുടെ വേദനയില്‍ പങ്കുചേര്‍ന്നു ഐ.എഫ്.എഫ്.കെയുടെ ഉദ്ഘാടന ചടങ്ങ് ലളിതമാക്കി

  • Post category:news
  • Reading time:1 min read
You are currently viewing ഓഖി ദുരന്തം; ദുരിതബാധിതരുടെ വേദനയില്‍ പങ്കുചേര്‍ന്നു ഐ.എഫ്.എഫ്.കെയുടെ ഉദ്ഘാടന ചടങ്ങ് ലളിതമാക്കി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ചതിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരുടെ വേദനയില്‍ പങ്കുചേര്‍ന്നു 22 ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഔപചാരികമായ ഉദ്ഘാടനച്ചടങ്ങും അനുബന്ധ പരിപാടികളും ഒഴിവാക്കാന്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തീരുമാനിച്ചു. ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന ചലച്ചിത്രമേളയുടെ സംസ്‌കാരിക പരിപാടികളാണ് റദ്ദാക്കിയത്. മേളയോടനുബന്ധിച്ച് മുഖ്യവേദിയായ ടാഗോര്‍ തിയറ്ററില്‍ നടത്താനിരുന്ന സാംസ്‌കാരിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. സിനിമകളുടെ പ്രദര്‍ശനം നിശ്ചയിച്ചതുപ്രകാരം നടക്കും.ദുരന്തത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അധികമായി അനുവദിച്ച 1000 ഡെലിഗേറ്റ് പാസുകളുടെ രജിസ്‌ട്രേഷനും മാറ്റി വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്താനിരുന്ന സംസ്‌കാരിക പരിപാടികളും റദ്ദാക്കിയത്. ഡിസംബര്‍ എട്ടിന് വൈകുന്നേരം ഉദ്ഘാടന ചിത്രമായ ‘ഇന്‍സള്‍ട്ട്’ നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും. 62 രാജ്യങ്ങളില്‍ നിന്നുള്ള 190 ഓളം ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശനത്തിന് എത്തുന്നത്.

0Shares