ഓഖി ചുഴലിക്കാറ്റ്; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം; പൊതുജനങ്ങളും വിനോദസഞ്ചാരികളും കര്‍ശനമായി പാലിക്കേണ്ട പ്രത്യേക നിര്‍ദ്ദേശങ്ങളുമായി അധികൃതര്‍

  • Post category:news
  • Reading time:2 mins read
You are currently viewing ഓഖി ചുഴലിക്കാറ്റ്; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം; പൊതുജനങ്ങളും വിനോദസഞ്ചാരികളും കര്‍ശനമായി പാലിക്കേണ്ട പ്രത്യേക നിര്‍ദ്ദേശങ്ങളുമായി അധികൃതര്‍

തിരുവനന്തപുരം: കേരളത്തില്‍ തെക്കന്‍ ജില്ലകളില്‍ തുടരുന്ന കനത്ത മഴയ്ക്ക് പിന്നാലെ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ലക്ഷദ്വീപ് തീരത്തേക്ക് ഓഖി ചുഴലിക്കാറ്റ് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. അടുത്ത 12 മണിക്കൂറില്‍ ചുഴലിക്കാറ്റ് തീരത്തെത്തുമെന്ന് തമിഴ്നാട് സര്‍ക്കാരിന്റെ ദുരന്ത നിവാരണ ഏജന്‍സി ട്വിറ്ററിലൂടെ അറിയിപ്പ് നല്‍കി. ഇതനുസരിച്ച് കേരളത്തിലും കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഇന്നലെ മുതല്‍ കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. കേരളത്തില്‍ ഇതുവരെ മഴയെ തുടര്‍ന്ന് രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ട്രെയിന്‍ ഗതാഗതങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇടുക്കി ജില്ലയില്‍ മഴയെ തുടര്‍ന്നുണ്ടായ കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്നു. നെടുങ്കണ്ടത് സ്കൂളിന്റെ ഉപയോഗിക്കാതെ കിടന്ന കെട്ടിടം തകര്‍ന്നു. നാളെ രാവിലെ വരെ മഴ തുടര്‍ന്നേക്കാം എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഡിസംബര്‍ 1 വരെ മഴ തുടര്‍ന്നേക്കുമെന്ന് നേരത്തേ മുന്നറിയിപ്പുണ്ടായിരുന്നു. ലക്ഷദ്വീപ്, കേരളം, തമിഴ്നാട് എന്നിവിടങ്ങളെയായിരിക്കും ചുഴലിക്കാറ്റ് ബാധിക്കുക.

മലയോര മേഘലയിലേയും തീരമേഘലയിലേയും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍

1. വിനോദസഞ്ചാരികളെ ഇന്നും നാളെയും മലയോര മേഘലയിലും, ജലാശയങ്ങളിലും ഉള്ള വിനോദ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കരുത്
2. Generator, അടുക്കള എന്നിവയ്ക്ക് ആവശ്യമായ് ഇന്ധനം കരുതുക
3. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള വിദേശ വിനോദസഞ്ചാരികള്‍ക്കും ഇന്ത്യക്കാര്‍ക്കും അടിയന്തിര ആവശ്യത്തിനുള്ള മരുന്നുകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
4. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, , കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഘലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ പകല്‍ സമയത്ത് സാധാരണയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുവാന്‍ DTPC ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുക.

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്

1. കേരളത്തിലെ കടല്‍തീരത്തും, മലയോര മേഘലയിലും ഇന്നും നാളെയും വിനോദസഞ്ചാരത്തിനായി പോകരുത്
2. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, , കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഘലയില്‍ വൈകിട്ട് 6നും പകല്‍ 7നും ഇടയിലുള്ള യാത്ര ഒഴിവാക്കുക
3. വൈദ്യുതതടസം ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ചാര്‍ജ് ചെയ്തു സൂക്ഷിക്കുക.
4. മോട്ടര്‍ ഉപയോഗിച്ച് പമ്പ്‌ ചെയ്തു വീട്ടിലെ ആവശ്യത്തിനുള്ള ജലം സംഭരിക്കുന്നവര്‍ ഇന്ന് പകല്‍ സമയം തന്നെ ആവശ്യമായ് ജലം സംഭരിക്കുക.
5. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ അടിയന്തിര ആവശ്യത്തിനുള്ള മരുന്നുകള്‍ സൂക്ഷിക്കുക.
6. വാഹനങ്ങള്‍ ഒരു കാരണവശാലും മരങ്ങള്‍ക്ക് കീഴില്‍ നിര്‍ത്തിയിടരുത്
7. മലയോര റോഡുകളില്‍, പ്രത്യേകിച്ച് നീരുറവകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ ഒരു കാരണവശാലും നിര്‍ത്തിയിടരുത്.

 

0Shares