ഓഖി; കാണാതായവരെ കണ്ടെത്താന്‍ സഹായിക്കാത്തതിലും അധികാരികള്‍ എത്താത്തതിലും പ്രതിഷേധം; വലിയതുറ മുതല്‍ ശംഖുമുഖം വരെയുള്ള തീരദേശ റോഡുകള്‍ മത്സ്യത്തൊഴിലാളികള്‍ ഉപരോധിക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഓഖി; കാണാതായവരെ കണ്ടെത്താന്‍ സഹായിക്കാത്തതിലും അധികാരികള്‍ എത്താത്തതിലും പ്രതിഷേധം; വലിയതുറ മുതല്‍ ശംഖുമുഖം വരെയുള്ള തീരദേശ റോഡുകള്‍ മത്സ്യത്തൊഴിലാളികള്‍ ഉപരോധിക്കുന്നു

തിരുവനന്തപുരം: തീരദേശ റോഡുകള്‍ മത്സ്യത്തൊഴിലാളികള്‍ ഉപരോധിക്കുന്നു. വലിയതുറ മുതല്‍ ശംഖുമുഖം വരെയുള്ള റോഡുകളാണ് മത്സ്യത്തൊഴിലാളികള്‍ ഉപരോധിക്കുന്നത്. കാണാതായവരെ കണ്ടെത്താന്‍ സഹായിക്കാത്തതിലും അധികാരികള്‍ എത്താത്തതുമാണ് പ്രതിഷേധ കാരണം. കടലില്‍ പോയ 200-ഓളം മത്സ്യത്തൊഴിലാളികളെ കാണാതായെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 71 പേരെ കാണാതായെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. തിരുവനന്തപുരത്തെ പൂന്തുറയില്‍ നിന്നുമാണ് കൂടുതല്‍ പേരെ കാണാതായത്. വിഴിഞ്ഞത്തു നിന്ന് കടലില്‍ പോയ ആറ് ബോട്ടുകളും നൂറിലേറെ വള്ളങ്ങളും കാണാതായി.

കാണാതായവര്‍ക്കായി നാവികസേനയുടെ നാലു കപ്പലുകളും രണ്ട് ഹെലികോപ്റ്ററുകളും ഡോണിയര്‍ വിമാനങ്ങളും ഇന്നലെ മുതല്‍ തിരച്ചില്‍ നടത്തുന്നുണ്ട്. കോസ്റ്റ് ഗാര്‍ഡും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. കാണാതായ അഞ്ചുപേര്‍ രാവിലെ വിഴിഞ്ഞത്ത് തിരിച്ചെത്തി. കടലില്‍ പലരും നീന്തിപ്പോകുന്നത് കണ്ടതായും കടലിലേക്ക് ആര്‍ക്കും രക്ഷാപ്രവര്‍ത്തനത്തിന് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യമാണെന്നും അവര്‍ പറഞ്ഞു. അതിനിടെ ശംഖുമുഖത്തു നിന്നും തിരിച്ചറിയാനാകാത്ത ഒരാളെ മരിച്ച നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. എയര്‍പോര്‍ട്ട് അധികൃതരാണ് അറുപത് വയസോളം പ്രായമുള്ള ആളെ മെഡിക്കല്‍ കോളേജിലെത്തിച്ചത്.

0Shares