
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് (79) അന്തരിച്ചു. അര്‍ബുദ ബാധയേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് അദ്ദേഹം അന്തരിച്ചതെന്ന് റോയല്‍ കോര്‍ട് ഓഫ് ദിവാന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ക്യാന്‍സര്‍ രോഗബാധിതനായി ബെല്‍ജിയത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനില്‍ തിരിച്ചെത്തിയത്. 1970 ജനുവരി 23നാണ് തന്റെ പിതാവും പുന്ഗാമിയുമായ പിതവ് സുല്‍ത്താന്‍ സഈദ് ബിന്‍ തായ്മൂറില്‍ നിന്ന് ഖാബൂസ് ബിന്‍ ഭരണമേറ്റെടുത്തത്.
സത്യസന്ധമായ ഭരണ നേതൃത്വം ഒന്നുമില്ലായ്മയില്‍ നിന്നും ഒമാനെ വളര്‍ച്ചയുടെ പടവുകളിലേക്ക് നയിച്ചു. ഒമാന്‍ ഭരണാധികാരിയുടെ മരണത്തില്‍ രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അടുത്ത 40 ദിവസത്തേക്ക് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
