ഒളിമ്പിക്‌സ് ജേതാവ്‌ സിന്ധുവിന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍ തൂവല്‍ കൂടി.

  • Post category:news
  • Reading time:1 min read
You are currently viewing ഒളിമ്പിക്‌സ് ജേതാവ്‌ സിന്ധുവിന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍ തൂവല്‍ കൂടി.

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒൡിക്‌സ വെള്ളി മെഡല്‍ ജേതാവായ പി.വി. സിന്ധുവിന് ലോക വനിത ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനം. സൈന നെഹ്‌വാളിനു ശേഷം ഇത്രയും ഉയര്‍ന്ന റാങ്കിലെത്തുന്ന ആദ്യ താരമാണ് സിന്ധു. സിന്ധുവിന്റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്. അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ജപ്പാന്റെ അകനെ യമാഗുചിയെ 69,399 പോയന്റിന് പിന്തള്ളിയാണ് സിന്ധു അഞ്ചാമതെത്തിയത്. റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇന്ത്യയില്‍ നിന്ന് സിന്ധു കഴിഞ്ഞാല്‍ മുന്‍ ലോക ഒന്നാം നമ്പറായ സൈന നെഹ്‌വാള്‍ മാത്രമാണുള്ളത്.

കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് കളിക്കളത്തില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്ന സൈനക്ക് ഒമ്പതാം റാങ്കാണുള്ളത്.  ബാഡ്മിന്റണില്‍ ഒളിമ്പിക്‌സ് വെള്ളി നേടിയ ആദ്യ ഇന്ത്യക്കാരിയാണ് സിന്ധു. മുമ്പ് സൈന നെഹ്‌വാള്‍ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയിരുന്നു. അഞ്ചാം റാങ്കിലെത്തിയതില്‍ സന്തോഷമുണ്ടെന്നും ഈ വര്‍ഷം അവസാനത്തോടെ റാങ്കിങ്ങില്‍ മൂന്നാമതെത്തുമെന്നുമാണ് തന്റെ വിശ്വാസമെന്നും സിന്ധു പറഞ്ഞു.

0Shares