
സൂപ്പർ ഹിറ്റായ ജൂണിനു ശേഷം രജിഷ വിജയൻ കേന്ദ്രകഥാപാത്രമായെത്തുന്ന ഫൈനൽസിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒളിംപിക്സിനായി തയാറെടുക്കുന്ന ഒരു സൈക്ലിസ്റ്റിന്‍റെ വേഷത്തിലാണ് ചിത്രത്തിൽ രജിഷ എത്തുന്നത്. രജിഷ തന്നെയാണ് ഫേസ്ബുക്കിലൂടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.

പി. അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രം മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സ് ആണ് നിര്‍മിക്കുന്നത്. ആലീസ് എന്ന സൈക്ലിസ്റ്റായാണ് രജിഷ ചിത്രത്തില്‍ അഭിനയിക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തില്‍ രജിഷയുടെ അച്ഛന്‍ വേഷത്തില്‍ എത്തുന്നത്. സ്‌പോര്‍ട്‌സ് കോച്ചായ വര്‍ഗീസ് മാഷ് എന്ന കഥാപാത്രമാണ് സുരാജിന്റേത്.
https://www.facebook.com/rajisha.vij/photos/a.1548945272028583/2248704465385990/?type=3&theater
