ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് ദശലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ പ്രിയാ വാര്യരുടെ പ്രിയതാരം ഇതാണ്

  • Post category:news
  • Reading time:1 min read
You are currently viewing ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് ദശലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ പ്രിയാ വാര്യരുടെ പ്രിയതാരം ഇതാണ്

ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന ഒമര്‍ ലുലു ചിത്രമാണ് ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനമാണ് പ്രിയവാര്യരെ താരമാക്കിയത്. 25 ദശലക്ഷത്തിലധികം പേരാണ് ഈ ഗാനം യൂട്യൂബിലൂടെ ഇതുവരെ കണ്ടതെന്നാണ് കണക്ക്. ഒരാഴ്ച മുന്‍പമാത്രം അംഗീകാരം കിട്ടിയ പ്രിയവാര്യരുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സന്ദര്‍ശിച്ചത് പത്ത് ദശലക്ഷം പേരാണ്. ‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിലെ കണ്ണിറുക്കല്‍ കൊണ്ട് ദശലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ പ്രിയയുടെ ഇഷ്ട താരം നമ്മുടെ ധോണിയാണ്.

ഇന്ത്യയിലാകമാനവും വിദേശത്തുമുള്ള ഇന്ത്യക്കാരെയും തന്റെ ആരാധകരാക്കിയ പ്രിയ വാര്യര്‍ ചെറുപ്പകാലം മുതല്‍ താന്‍ എംഎസ് ധോണിയുടെ ആരാധികയാണെന്ന് വെളിപ്പെടുത്തി. . ‘ഇന്ത്യ ടിവി’ക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ ധോണിയുടെ കടുത്ത ആരാധികയാണെന്ന് പ്രിയ പ്രകാശ് വാര്യര്‍ വ്യക്തമാക്കിയത്.

ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സിന്റെ കാര്യത്തില്‍ രണ്ട് പേര്‍ മാത്രമാണ് പ്രിയ വാര്യര്‍ക്ക് മുന്നിലുള്ളത്. എട്ട് ലക്ഷത്തിലധികം ഫോളോവേഴ്സിനെ നേടിയ റിയാലിറ്റി താരമായ കെയ്ലി ജെന്നര്‍, 6.5 ലക്ഷം ഫോളോവേഴ്സിനെ നേടിയ പോര്‍ട്ടുഗല്‍ ഇതിഹാസ ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവര്‍ മാത്രമാണ് ഇക്കാര്യത്തില്‍ പ്രിയ വാര്യര്‍ക്ക് മുന്നിലുള്ളത്.

0Shares