ചെന്നൈ: പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി തമിഴ്നാട് സര്‍ക്കാര്‍ കേരളത്തിലേക്ക് ഒരു ലക്ഷം ലിറ്റര്‍ കുപ്പിവെള്ളം അയച്ചു.11 ലോറികളിലായിട്ടാണ് ‘അമ്മ’ ബ്രാന്‍ഡ് കുപ്പിവെള്ളം കേരളത്തിലെത്തിയത്. അരി, ധാന്യങ്ങള്‍, മരുന്നുകള്‍ തുടങ്ങി നാല് കോടിയോളം രൂപ വിലവരുന്ന 42 തരം സാധനങ്ങളും കേരളത്തിലേക്ക് അയച്ചതായി മന്ത്രി എസ്.പി വേലുസ്വാമി അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപയും തമിഴ്നാട് നല്‍കി. അഞ്ച് ലക്ഷം രൂപയുടെ വെള്ളം ശുദ്ധീകരിക്കാനുള്ള യന്ത്രങ്ങളും സര്‍ക്കാര്‍ ഇതര സംഘടന കേരളത്തിനായി നല്‍കി.
ഒരു ലക്ഷം ലിറ്റര്‍ ‘അമ്മ’ കുപ്പിവെള്ളവുമായി തമിഴ്‌നാട് കേരളത്തിലേക്ക്