ഹൈദരാബാദ്: ആവേശം നിറഞ്ഞെ എൈ.പി.എല്‍ പത്താം സീസണ്‍ ഫൈനലിലും മുംബൈ ഇന്ത്യന്‍സ് തന്നെ ചാമ്പ്യന്മാര്‍. അവസാന ഓവര്‍ വരെ നീണ്ടു നിന്ന മത്സരത്തില്‍ വെറും ഒരു റണ്ണിനാണ് കരുത്തരായ റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സിനെ മുംബൈ തോല്‍പ്പിച്ചത്. കൂടാതെ ഈ സീസണില്‍ പുനെയ്‌ക്കെതിരെ മുംബൈയുടെ ആദ്യത്തെ വിജയമാണിത്. അത് ഫൈനലില്‍ തന്നെ പരാജപ്പെടുത്തി ഐ.പി.എല്‍ ചരിത്രത്തില്‍ മൂന്നാം കിരീടവും മുംബൈ സ്വന്തം പേരിലാക്കടോസ് നേടിയ മുംബൈ ആദ്യം ബാറ്റാണ് തിരഞ്ഞെടുത്തത്. ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സിന് വെറും 129 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായ അവര്‍ ഒരു ഘട്ടത്തില്‍ 100 പോലും കടക്കില്ല എന്ന് തോന്നിച്ചു.
എന്നാല്‍ എട്ടാം വിക്കറ്റില്‍ ക്രുനാന്‍ പാണ്ഡ്യയും മിച്ചല്‍ ജോണ്‍സനും ചേര്‍ന്ന് അവരെ പൊരുതാവുന്ന സ്‌കോറില്‍ എത്തിച്ചു. 47 റണ്‍സെടുത്ത ക്രുനാല്‍ പാണ്ഡ്യയാണ് മുംബൈയുടെ ടോപ് സ്‌കോററും മാന്‍ ഓഫ് ദ മാച്ചും.
താരതമ്യേന കുഞ്ഞന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പുനെയെ തുടക്കം മുതലേ മൂക്ക് കയറിട്ട് നിര്‍ത്താന്‍ മുംബൈ ബൗളര്‍മാര്‍ക്ക് സാധിച്ചു. രഹാനെയും സ്റ്റീവ് സ്മിത്തും പിടിച്ചു നിന്നെങ്കിലും അതിവേഗം സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. അവസാന ഓവറുകളില്‍ സ്മിത്തിനെയും ധോണിയെയും പുറത്താക്കി മുംബൈ വിജയം കരസ്ഥമാക്കി. അവസാന ഒരു പന്തില്‍ നാല് റണ്‍സ് വേണ്ടിയിരുന്ന പുനെയ്ക്ക് രണ്ട് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.