ഒരു മണിക്കൂര്‍ നാല്‍പ്പത്തിമൂന്ന് മിനുട്ട് നീണ്ടു നില്‍ക്കുന്ന പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന്

  • Post category:news
  • Reading time:1 min read
You are currently viewing ഒരു മണിക്കൂര്‍ നാല്‍പ്പത്തിമൂന്ന് മിനുട്ട് നീണ്ടു നില്‍ക്കുന്ന പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന്

വാഷിംഗ്ടണ്‍: നൂറ്റാണ്ടിലെ എറ്റവും വലിയ ചന്ദ്രഗ്രഹണത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് ലോകം. പതിനേഴാമത്തെ പൂര്‍ണ്ണ ഗ്രഹണമാണിത് ഒരു മണിക്കൂറും നാല്‍പ്പത്തിമൂന്ന് മിനുട്ട് നീണ്ടു നില്‍ക്കും ഈ ഗ്രഹണം. ജനുവരിയിലായിരുന്നു ആദ്യ ഗ്രഹണം , അന്നത്തേതു പോലെ ഇന്നും ചന്ദ്രന്‍ ചുവന്ന നിറത്തിലാകുമെങ്കിലും അത്രയും വലിപ്പത്തില്‍ ഇന്ന് ചന്ദ്രനെകാണാന്‍ കഴിയില്ല. മഴ മാറിനില്‍ക്കുന്ന കാലവസ്ഥയാണെങ്കില്‍ ഈ അപൂര്‍വ്വ പ്രതിഭാസം കേരളത്തിലും കാണാനാകും. ഇന്ത്യയില്‍ ഈ ഗ്രഹണം രാത്രി 10.42 ന് കാണാനാവുക. രാത്രി പത്തേമുക്കാലിന് തുടങ്ങുന്ന ഗ്രഹണം രാവിലെ അഞ്ചിന് സമാപിക്കും. രാത്രി ഒരു മണിയോടെ ഗ്രഹണം പൂര്‍ണമാകും. ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ ഗ്രഹണത്തിന്റെ രണ്ടാം ഘട്ടം പൂലര്‍ച്ചെ അഞ്ച് വരെ നീളുമെന്നാണ് ശ്രാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നത്.ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ചന്ദ്രന്‍ പൂര്‍ണ്ണമായും ഭൂമിയുടെ നിഴലില്‍ നിന്ന് പുറത്ത് വരും. ഏഷ്യയിലും ആഫ്രിക്കയിലും പൂര്‍ണ ഗ്രഹണം ദൃശ്യമാകും. യൂറോപ്പിലും തെക്കേ അമേരിക്കയിലും ഓസ്ട്രേലിയയിലും ഗ്രഹണം ഭാഗീകമായിരിക്കും. സൂര്യനും ഭൂമിയും ചന്ദ്രനും നേര്‍രേഖയില്‍ വരുമ്പോഴാണ് ചന്ദ്രഗ്രഹണമുണ്ടാകുന്നത് , ഭൂമിയുടെ നിഴല്‍ ചന്ദ്രന്റെ മേല്‍ പതിയുന്നതാണ് ഗ്രഹണം. നിഴല്‍ വീണുണ്ടാകുന്ന മായാകാഴ്ച. ഈ ഗ്രഹണത്തിന് ഹാനികരമായ യാതൊരു രശ്മികളും ചന്ദ്രനില്‍ നിന്ന് ഗ്രഹണ സമയത്ത് പ്രഭവിക്കില്ല. അതു കൊണ്ട് തന്നെ ഗ്രഹണം നേരിട്ട് കാണുന്നതിന് തടസ്സമില്ല. അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം 2025 സെപ്തംബഹര്‍ ഏഴിനാണ് നടക്കുക.

0Shares