“ഒരു ബോട്ടില്‍ ഗോമൂത്രം തന്ന് താങ്കളെ അനുഗ്രഹിക്കട്ടെ ” ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് യു.പി മുഖ്യമന്ത്രിക്ക് അയച്ച ക്രിസ്മസ് ആശംസ വൈറല്‍ ആകുന്നു

  • Post category:news
  • Reading time:1 min read
You are currently viewing “ഒരു ബോട്ടില്‍ ഗോമൂത്രം തന്ന് താങ്കളെ അനുഗ്രഹിക്കട്ടെ ” ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് യു.പി മുഖ്യമന്ത്രിക്ക് അയച്ച ക്രിസ്മസ് ആശംസ വൈറല്‍ ആകുന്നു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ക്രിസ്മസ് ആശംസ അയച്ച് ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ്. സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ് ഉമര്‍ ഖാലിദിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്‌. “ക്രിസ്മസ് ആശംസകള്‍ യോഗിജി, ഈ അവസരത്തില്‍ സാന്ത ഒരു ബോട്ടില്‍ ഗോമൂത്രം തന്ന് താങ്കളെ അനുഗ്രഹിക്കട്ടെ ” – എന്നാണ് ഉമര്‍ ഖാലിദ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

പശുക്കളെ ഉപദ്രവിക്കുന്നതില്‍ വിനോദം കണ്ടെത്തുന്നവര്‍ അഴിയെണ്ണുമെന്നും കേന്ദ്ര മന്ത്രിസഭയില്‍ പശുവകുപ്പ് വേണമെന്ന് ആവശ്യം ഉയര്‍ത്തുക വഴിയും ആദിത്യനാഥ്‌ നേരത്തെ ശ്രദ്ധേയനായിരുന്നു. ഇദ്ദേഹം രൂപം കൊടുത്ത സംഘടനയായ ഹിന്ദുത്വ യുവ വാഹിനി പശു സംരക്ഷണം മറയാക്കി നിരവധി ആക്രമണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

0Shares