
പശ്ചിമ ബംഗാള്‍/ കൊല്‍ക്കത്ത: സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പോഷകമുള്ള ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മമതാ ബാനര്‍ജി ആരംഭിച്ച ‘ഇക്കൂഷ് അന്നപൂര്‍ണ്ണ’ പദ്ധതി കൊല്‍ക്കത്തയില്‍ വന്‍ വിജയമായി മാറി. ഇതിനെ തുടര്‍ന്ന് ഈ പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് മമതാ സര്‍ക്കാര്‍. അതും, ഷോപ്പുകള്‍ വഴിയല്ല, ബാറ്ററിയില്‍ ഓടുന്ന വാഹാങ്ങള്‍ വഴി ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ ഭക്ഷണം എത്തിച്ചേരും.സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തരത്തില്‍ ഭക്ഷണം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതി മെയ് ഒന്ന് മുതല്‍ ജില്ലകളില്‍ നടപ്പില്‍ വരും.

ഒരു പ്ലേറ്റ് ചോറും, പച്ചക്കറി, ചട്ട്നി, മീന്‍ കറി എന്നിവ ഉള്‍പ്പെടുന്ന ഭക്ഷണത്തിന് 21 രൂപ ഈടാക്കാനാണ് പദ്ധതിയില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. സംസ്ഥാനത്തെ മത്സ്യവിഭാഗം മുന്‍ കൈയ്യെടുത്താണ് ഇത്തരം ഒരു നടപടിക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ മാസമാണ് കൊല്‍ക്കത്തയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അന്നപൂര്‍ണ്ണ പദ്ധതി ആദ്യമായി നടപ്പാക്കിയത്. ലാഭമോ, നഷ്ടമോ നോക്കിയല്ല ഇത്തരം ഒരു പദ്ധതി തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. നൂറു ശതമാനം ശുചിത്വത്തോടെയാണ് ഭക്ഷണം പാകം ചെയ്യുന്നതും പായ്ക്ക് ചെയ്യുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തരത്തില്‍ ഭക്ഷണം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതി മെയ് ഒന്ന് മുതല്‍ ജില്ലകളില്‍ നടപ്പില്‍ വരും. മത്സ്യതൊഴിലാളി വികസന കോര്‍പറേഷന്‍ തന്നെയാണ് സംസ്ഥാനവ്യാപകമായി പദ്ധതി നടപ്പാക്കാന്‍ മുന്‍കൈ എടുക്കുന്നത്. തുടക്കത്തില്‍ കോടതിയുടെ പരിസരങ്ങളിലും, സര്‍ക്കാര്‍ ഓഫീസ് പരിസരങ്ങളിലുമാണ് പുതിയ പരിപാടി തുടങ്ങാന്‍ പദ്ധതിയിടുന്നത്. തുടര്‍ന്ന് പ്രധാന കേന്ദ്രങ്ങളിലും വ്യാപിപ്പിക്കുമെന്നും സംസ്ഥാന മത്സ്യബന്ധന വകുപ്പ് മന്ത്രി ചന്ദ്രനാഥ് സിന്‍ഹ അറിയിച്ചു. പദ്ധതി നടപ്പാക്കിയാല്‍ തങ്ങള്‍ക്കും അതൊരു ലാഭമാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ ജീവനക്കാരും.
