നാടു നന്നാക്കാനോ, സമൂഹത്തെ ഉദ്ദരിക്കാനോ അല്ല സിനിമയെടുക്കുന്നത്; ഒരു നടനോ നടിയോ സംവിധായകന്റെ കൈയ്യിലെ വെറും ഒരു ഉപകരണം മാത്രം; മമ്മൂട്ടിയെ വിമര്‍ശിച്ച പാര്‍വതിക്ക് ചുട്ടമറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

  • Post category:news
  • Reading time:4 mins read
You are currently viewing നാടു നന്നാക്കാനോ, സമൂഹത്തെ ഉദ്ദരിക്കാനോ അല്ല സിനിമയെടുക്കുന്നത്; ഒരു നടനോ നടിയോ സംവിധായകന്റെ കൈയ്യിലെ വെറും ഒരു ഉപകരണം മാത്രം; മമ്മൂട്ടിയെ വിമര്‍ശിച്ച പാര്‍വതിക്ക് ചുട്ടമറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിച്ച കസബയെന്ന ചിത്രത്തേയും ചിത്രത്തിലെ നായക കഥാപാത്രത്തേയും വിമര്‍ശിച്ച പാര്‍വതിക്ക് ചുട്ടമറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. ഒരു നടനോ നടിയോ സംവിധായകന്റെ കൈയ്യിലെ വെറും ഒരു ഉപകരണം മാത്രമാണെന്നും അവരുടെ കീഴില്‍ അഭിനയിക്കുമ്പോള്‍ നമ്മുടെ കഥാപാത്രം എന്തൊക്കെ പറയുമെന്ന കാര്യത്തില്‍ നിയന്ത്രണം വെക്കാന്‍ കഴിയില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഇവിടെ റിലീസാകുന്ന ഭൂരിഭാഗം സിനിമകളിലേയും സ്‌ക്രിപ്റ്റ്, ഡയറക്ടര്‍, പ്രൊഡ്യൂസര്‍ എല്ലാം ആണുങ്ങളാകും. അപ്പോള്‍ അവര്‍ ഒരു സ്ത്രീയെ എങ്ങനെ കാണുവാന്‍ ആഗ്രഹിക്കുന്നുവോ അതു പോലെയാകും സ്ത്രീകളെ ചിത്രീകരിക്കുകയെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.
‘മുടക്കു തിരിച്ചു പിടിക്കുക, നന്നായ് ബിസിനസ്സു ചെയ്യുക എന്നത് മാത്രമാണ് അവാര്‍ഡ് സിനിമാ ചെയ്യുന്നവരുടേയും, കൊമേഷ്യല്‍ ഫിലിം ചെയ്യുന്നവരുടെയും ഏക ലക്ഷ്യം. അല്ലാതെ നാടു നന്നാക്കാനോ, സമൂഹത്തെ ഉദ്ദരിക്കാനോ അല്ല.’ സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കുന്നു. മമ്മൂട്ടിയുടെ കസബയിലെ ഡലയോഗുകളും ആംഗ്യങ്ങളും സ്ത്രീകളെ അവഹേളിക്കുന്നതാണെന്ന് പാര്‍വതി പറഞ്ഞിരുന്നു. ഇതുപോലുള്ള നായകത്വങ്ങള്‍ നമുക്ക് വേണ്ടെന്ന് പാര്‍വതി തുറന്നടിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയായിയിരുന്നു. ഈ സാഹചര്യത്തിലാണ് സന്തോഷ് പണ്ഡിറ്റ് തന്റെ അഭിപ്രായം ഫേസ്ബുക്കിലൂടെ രേഖപ്പെടുത്തിയത്. ‘ഞാന്‍ അടുത്തിറങ്ങിയ ഒരു ചിത്രം കണ്ടു. അതൊരു ഹിറ്റായിരുന്നുവെന്ന് ഞാന്‍ പറയുന്നില്ല. ആ ചിത്രം കസബയാണ്. എനിക്കത് നിര്‍ഭാഗ്യവശാല്‍ കാണേണ്ടിവന്ന ചിത്രമാണ്. ആ സിനിമയുടെ അണിറയില്‍ പ്രവത്തിച്ച എല്ലാ സാങ്കേതിക പ്രവര്‍ത്തകരോടുമുള്ള ബഹുമാനം മനസ്സില്‍ വച്ചു തന്നെ പറയട്ടെ. അതെന്നെ വല്ലാതെ നിരാശപ്പെടുത്തി. അതുല്ല്യമായ ഒരുപാട് സിനിമകള്‍ ചെയ്ത, തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്’. എന്നായിരുന്നു പാര്‍വതി പറഞ്ഞത്.

ഫേസ് ബുക്കിലെ പൂര്‍ണരൂപം

Dear Facebook family,
ഒരു പ്രമുഖ നടി ഒരു പ്രമുഖ ചലച്ചിത്ര മേളക്കിടയില്‍
ഒരു പ്രമുഖ നടന്‌ടെ ഒരു പ്രമുഖ സിനിമയിലെ ചില സംഭാഷണങ്ങള്‍ സ്ത്രീ വിരുദ്ധമാണ് എന്നു അഭിപ്രായപ്പെട്ടല്ലോ….
യഥാര്‍ത്ഥത്തില്‍ ഇവിടെ റിലീസാകുന്ന ഭൂരിഭാഗം സിനിമകളിലേയും Script,Director, Producer എല്ലാം ആണുങ്ങളാകും….അപ്പോള്‍ അവര്‍ ഒരു സ്ത്രീയെ
എങ്ങനെ കാണുവാന്‍ ആഗ്രഹിക്കുന്നുവോ അതു പോലെയാകും സ്ത്രീകളെ ചിത്രീകരിക്കുക….
പ്രേക്ഷകരില്‍ ഭൂരിഭാഗവും പുരുഷ്‌നമാരാണെന്നു കരുതീ
അവരെ കൈയ്യിലെടുത്തു ബിസിനസ്സു നടത്തുവാന്‍ Glamour scenes, sex scenes , Double meaning words എല്ലാം സിനിമയില്‍ കൊണ്ടു വരുന്നു….ഈ ബിസിനസ്സില്‍
പുരുഷന്മാര്‍ പലപ്പോഴും വിജയിക്കുന്നുമുണ്ട്….
മുടക്കു തിരിച്ചു പിടിക്കുക , നന്നായ് ബിസിനസ്സു ചെയ്യുക
എന്നത് മാത്രമാണ് അവാര്‍ഡ് സിനിമാ ചെയ്യുന്നവരുടേരും,
ഇീാാലൃരശമഹ ളശഹാ ചെയ്യുന്നവരുടെയും ഏക ലക്ഷൃം…
അല്ലാതെ നാടു നന്നാക്കാനോ, സമൂഹത്തെ ഉദ്ദരിക്കാനോ അല്ല…
ഈ അവസ്ഥ കണ്ടു ഏതെന്കിലും സ്ത്രീകള്‍ക്കു വിഷമം
തോന്നുന്നു എന്കില്‍ ഒരേ ഒരു പോംവഴി….സ്ത്രീകളും
Script, Director, Producer Bbn marketing, business
ഒന്നും ചിന്തിക്കാതെ നടിമാരെ full dress കൊടുത്തു മാനൃമായ് അഭിനയിപ്പിച്ച്, മാനൃമായ സംഭാഷണങ്ങളിലൂടെ സിനിമാ ചെയ്യുക….ഇതിപ്പോള്‍ സിനിമയിലേക്കു കടന്നു വരുന്ന ഭൂരിഭാഗം പെണ്‍കുട്ടികളും അഭിനയം
മാത്രം തെരഞ്ഞെടുക്കുന്നു….മലയാളത്തില്‍ clutch ആയാല്‍ പതുക്കെ തമിഴ്, ഹിന്ദി സിനിമയിലേക്കു പോകുന്നു…കാരണം പണം കൂടുതല്‍ കീട്ടുമല്ലോ…
പിന്നെ കല്ലൃാണം കഴിഞ്ഞാല്‍ എന്‌ടെ ഭര്‍ത്താവിന്
ഇതൊന്നും ഇഷ്ടമല്ലാ എന്നും പറഞ്ഞു ളശലഹറ വിട്ടു പോകുന്നു…..
അപൂര്‍വ്വം ചില സ്ത്രീകള്‍ Director മാരായ് വരുമ്പോള്‍
അവരുടെ സിനിമയിലും നായിക മീഡി യും, glamour scenes കാണിക്കൂന്നു….1996 ല്‍ മീരാ നായര്‍ എന്ന
സ്ത്രീ Director ആയി ചെയ്ത …Kama Suthra…A Tale of Love….നിരവധി sex സീനുകള്‍ കൊണ്ടു സമ്പന്നമാണ്…
കാരണം ആണുങ്ങളെ ആകര്‍ഷിച്ച് തിയേറ്ററില്‍ കയറ്റുവാന്‍ ഴഹമാീൗൃ വേണമെന്നാണ് ആ സ്ത്രീ
ചിന്തിച്ചത്….തന്‌ടെ customers പുരുഷന്മാരാണെന്ന് അവര്‍ ചിന്തിച്ചു…
മറ്റു ചില സ്ത്രീകള്‍ സംവിധാനം ചെയ്ത മലയാള സിനിമകളിലും നായികമാര്‍ അല്പസ്വല്പം glamour വേഷം
അണിഞ്ഞിട്ടുണ്ട്….ഒരു സിനിമയിലെ നായിക പുകവലിക്കുകയും, മദൃം കഴിക്കുന്നതായും സ്ത്രീയായ
Director നമ്മുക്കു ഈ അടുത്ത കാലത്തു കാണിച്ചു തന്നു….
ഇതൊന്നും തെറ്റല്ല. ..ബിസിനസ്സ് നടക്കുവാന്‍ ചെയ്യുന്നതാണ്…
ഒന്നുകില്‍ വിവാഹ ശേഷം അഭിനയം നിറുത്തിയാലും സ്ത്രീകള്‍ technical side കൂടി പഠിച്ച് Script, Director, Producer ആയി അധികം business, marketing
നോക്കാതെ 100% മാനൃമായ സിനിമാ ചെയ്യുക….
അല്ലെന്കില്‍ സ്ത്രീകളെ മാനൃമായല്ലാതെ
(കുളി സീന്‍, കിടപ്പറ, glamour dress, smoking,drinking ,
Double meaning words ]dbpI, kissing, BenwK\w etc etc) ചിത്രീകരിക്കുന്ന സിനിമയില്‍ അഭിനയിക്കില്ലെന്നു
ഇന്തൃാ മഹാ രാജൃത്തെ എല്ലാ പെണ്‍കുട്ടികളും
ഒരു തീരുമാനത്തിലെത്തുക…അതോടെ എല്ലാ പ്രശ്‌നങ്ങളും തീരും…..
ഒന്നുകില്‍ സിനിമയില്‍ കലയൊന്നും നോക്കാതെ ബിസിനസ്സായ്
മാത്രം കാണുക…To live and to let live…
ഒരാളെയും, ഒരു വിഭാഗത്തേയും ബുദ്ധിമുട്ടിക്കുന്ന ഒന്നും
സിനിമയില്‍ ഉണ്ടാകരുത് ….അത്രേ ഉള്ളൂ…
ഇതിനൊന്നും വയ്യെന്കില്‍ നിലവിലുള്ള സാഹചരൃം
തുടരും….ആരും കലയോടൊ,സിനിമയോടൊ, സാഹിതൃത്തോടൊ, സംഗീതത്തോടൊ ഇഷ്ടം കൊണ്ടൊന്നുമല്ല സിനിമാ നിര്‍മ്മിക്കുന്നത്…
‘എന്ടമ്മേടെ ജിമിക്കി കമ്മല്‍’ പാട്ട് എത്രയോ സ്ത്രീകള്‍
ഏറ്റു പാടിയില്ലേ….കാരണം സിനിമാ പാട്ടിനെ ആ രീതിയില്‍
മാത്രം എടുത്താല്‍ മതി…സ്ത്രീ വിരുദ്ധത തോന്നുന്ന പാട്ടായാലും
സിനിമയായാലും സ്ത്രീകളും അവയുടെ ബിസിനസ്സു വിജയിപ്പിക്കുവാന്‍
സഹായിക്കുന്നു….അപ്പോള്‍ തുടര്‍ന്നും അതൊക്കെ തന്നെ
അവര്‍ക്കു കിട്ടി കൊണ്ടിരിക്കും….
സിനിമയും, YouTube Videos ഉം 92% പുരുഷന്മാരും 8% മാത്രം സ്ത്രീകളും
ആണ് Customers ആയി വരുന്നത്….
ഇതൊരു പക്കാ ബിസീനസ്സാണ്….ആണുങ്ങളായ പ്രേക്ഷകരെ
കൈയ്യിലെടുക്കാന്‍ അവര്‍ ഏതറ്റം വരേയും പോകും…
നിങ്ങള്‍ അതെല്ലാം സഹിച്ചോളൂ….അല്ലെന്കില്‍
സീരിയല്‍ കണ്ടു മറഷൗേെ ചെയ്‌തോളൂ…..
എത്രയോ double meaning words comedy സിനിമകള്‍
കണ്ടു ഇവിടുത്തെ സ്ത്രീകളും കൈയ്യടിച്ചിട്ടുണ്ടു….
അതുകൊണ്ടാണ് പല മൂന്നാം കിട sex comedy പടങ്ങളും
ഇവിടെ super hit ആയതും….അതും മറക്കരുത്…
സ്ത്രീകള്‍ക്കു പ്രാധാനൃം നല്കുന്ന ചീല സിനിമകള്‍
അപൂര്‍വ്വം ആയി വരാറുണ്ട്….അവയേയും സ്ത്രീ audience promote ചെയ്യണം….കാണണം….
മലയാള സിനിമ മാറില്ലാ….വേണമ്‌ന്കില്‍ audience നു
മാറി ചിന്തിച്ച് സിനിമയെ മാറ്റാം…it is up to you…
എല്ലാവര്‍ക്കും നല്ലത് വരട്ടെ….
(വാല്‍ കഷ്ണം:- ഞാന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന
സിനിമകളില്‍ സ്ത്രീ വിരുദ്ധ സംഭാഷണങ്ങളും, Double meaning
ഉള്ള sex comedy dialogues ഒഴീവാക്കാറുണ്ട്….കഴിയുന്നതും
എല്ലാ സിനിമയിലും ചില നല്ല  messages െകൊടുക്കാറുണ്ടു….
പുകവലി, മദൃപാനം സീന്‍ ഒഴിവാക്കുന്നു….ഇവയെല്ലാം നിങ്ങളുടെ
കുടുംബത്തെ ദോഷമായ് ബാധിക്കുന്നു എന്നു തെളിയിക്കാറുമുണ്ട്…
പക്ഷേ മറ്റുള്ള സംവിധായകരുടെ കീഴീല്‍ അഭിനയിക്കുമ്പോള്‍ എനിക്കതില്‍
യാതൊരു നിയന്ത്രണവും ഉണ്ടാകില്ല….അപ്പോള്‍ എന്‌ടെ
Character എന്തൊക്കെ പറയുമെന്ന് ഒരു ഉറപ്പും ആര്‍ക്കും നല്കാനാകില്ല….
കാരണം ഒരു നടന്‍/നടി സംവിധായകന്‌ടെ കൈയ്യിലെ വെറും ഒരു
ഉപകരണം മാത്രമാണ്….)

0Shares