ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

  • Post category:news
  • Reading time:1 min read
You are currently viewing ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധനവിലയില്‍ വര്‍ധനവ് തുടരുന്നു. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്ത് വീണ്ടും ഇന്ധനവിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. പെട്രോളിന് 21 പൈസയും ഡീസലിന് 22 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 82.81 രൂപയും ഡീസലിന് 76.63 രൂപയുമാണ് വില.കൊച്ചി പെട്രോളിന് 81.47 രൂപയും ഡീസല്‍ 75.38 രൂപയും കോഴിക്കോട് പെട്രോളിന് 81.72 രൂപയും ഡീസലിന് 75.04 രൂപയുമാണ് വില. രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വില കൂടാന്‍ കാരണമാകുന്നത്.

0Shares