ഒരു തുരുത്തില്‍ ഒറ്റപ്പെട്ടുപോയ സ്ത്രീയുടെ അതി ജീവന പോരാട്ടത്തിന്‍റെ കഥ; ആശ ശരത്തിന്‍റെ ‘തെളിവ്’ ട്രെയ്‌ലർ കാണാം

  • Post category:news
  • Reading time:1 min read
You are currently viewing ഒരു തുരുത്തില്‍ ഒറ്റപ്പെട്ടുപോയ സ്ത്രീയുടെ അതി ജീവന പോരാട്ടത്തിന്‍റെ കഥ; ആശ ശരത്തിന്‍റെ ‘തെളിവ്’ ട്രെയ്‌ലർ കാണാം

ഒരു തുരുത്തില്‍ ഒറ്റപ്പെട്ടുപോയ സ്ത്രീയുടെ അതി ജീവന പോരാട്ടത്തിന്‍റെ കഥ പറയുന്ന ചിത്രം ‘തെളിവ്’ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ശക്തമായ സ്ത്രീകഥാപാത്രവുമായാണ് ആശ ശരത് എത്തുന്നത്. സംവിധായകന്‍ എം. എ നിഷാദും തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടിയും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ദേശീയ പുരസ്‌കാര ജേതാവ് എസ്. പ്രവീണ്‍ ആണ്.

പ്രഭാവര്‍മ്മയും കെ. ജയകുമാറും രചിച്ച ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് കല്ലറ ഗോപന്‍. രണ്‍ജി പണിക്കര്‍, ലാല്‍, നെടുമുടി വേണു, സിജോ വര്‍ഗീസ്, മണിയന്‍പിള്ള രാജു, ജോയ് മാത്യു, മീര നായര്‍, മാല പാര്‍വതി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.

0Shares