കൊച്ചി: മലയാളത്തില്‍ വീണ്ടും ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തി സിനിമ ഒരുങ്ങുന്നു. 90 കളില്‍ മലയാളി കണ്ടു രസിച്ച ഹാസ്യചിത്രങ്ങളുടെ ആഖ്യാന രീതിയില്‍ ഇന്നത്തെ പുതുമകള്‍ കൂട്ടി ചേര്‍ത്ത് അഭിരാം ഉണ്ണിത്താന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഹിമാലയത്തിലെ കശ്മലന്‍’.’ഒരു ലോഡ് മണ്ടന്മാരുടെ കഥ’ എന്ന ടാഗ് ലൈനോടെ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ടൊവിനോയാണ് മോഷന്‍ പോസ്റ്റര്‍ പ്രോമോ പുറത്തിറക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇറങ്ങിയ പ്രോമോ ഇതിനോടകം തന്നെ യൂട്യൂബില്‍ ട്രെന്‍ഡ് ആയി. അഭിരാം സുരേഷ് ഉണ്ണിത്താന്‍, ആനന്ദ് രാധാകൃഷ്ണന്‍, നന്ദു മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. പതിനഞ്ചോളം പ്രധാന കഥാപാത്രങ്ങള്‍ അടക്കം, 52 ഓളം പുതുമുഖങ്ങളാണ് ചിത്രത്തിലൂടെ അരങ്ങേറുന്നത്. ചിത്രം മേയില്‍ പുറത്തിറങ്ങും.