ഒരു കുടുംബത്തിൻ്റെ പേര് മോശമായി ഉപയോഗിച്ചു; അമല്‍ നീരദ് ചിത്രം ‘വരത്തന്‍’ നിയമക്കുരുക്കിലേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ഒരു കുടുംബത്തിൻ്റെ പേര് മോശമായി ഉപയോഗിച്ചു; അമല്‍ നീരദ് ചിത്രം ‘വരത്തന്‍’ നിയമക്കുരുക്കിലേക്ക്

കൊച്ചി: അമല്‍ നീരദ് ചിത്രമായ വരത്തന്‍ നിയമക്കുരുക്കിലേക്ക്. ഈ സിനിമയില്‍ പാപ്പാളി എന്ന കുടുംബത്തിന്റെ പേര് മോശമായി ഉപയോഗിച്ചു എന്നാണ് പരാതി. എറണാകുളത്തെ പാപ്പാളി കുടുംബമാണ് ഇതു കാണിച്ച് അണിയറ പ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണം എന്നും നോട്ടീസില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്. എറണാകുളം മുന്‍സിഫ് കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ വില്ലന്‍വേഷം ചെയ്തവരുടെ കുടുംബപ്പേരായാണ് പാപ്പാളി എന്ന കുടുംബപ്പേര് ഉപയോഗിച്ചിരിക്കുന്നത്. അതേസമയം ചിത്രത്തിന്റെ തിരക്കഥാകൃത്ത് സുഹാസ് ഈ ആരോപണം നിഷേധിച്ചു. ഇതേക്കുറിച്ച് കൂടുതലായൊന്നും അറിയില്ലെന്നും വക്കീല്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും സുഹാസ് വ്യക്തമാക്കി.

0Shares