ഒരു കര്‍ഷകന്‍കൂടി ജീവനൊടുക്കി

  • Post category:news
  • Reading time:1 min read
You are currently viewing ഒരു കര്‍ഷകന്‍കൂടി ജീവനൊടുക്കി

മാനന്തവാടി: കടബാദ്ധ്യതയെ തുടര്‍ന്ന് വയനാട് ജില്ലയില്‍ ഒരു കര്‍ഷകന്‍കൂടി ജീവനൊടുക്കി. തൃശ്ശിലേരി കാട്ടിക്കുളം ആനപ്പാറ പുളിയങ്കണ്ടി വി.വി. കൃഷ്ണകുമാര്‍ (55) ആണ് ആത്മഹത്യ ചെയ്തത്. എട്ട് ലക്ഷം രൂപയുടെ കട ബാദ്ധ്യതയുണ്ടെന്നാണ് വിവരം.

തൃശ്ശിലേരി സഹകരണ ബാങ്കിലും സ്വകാര്യ പണമിടപാടുകാര്‍ക്കുമായി പണം നല്കാനുള്ളതിനാൽ കഴിഞ്ഞ കുറേ ദിവസങ്ങളായി കൃഷ്ണകുമാര്‍ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

0Shares