ഒരു അമ്മ എങ്ങിനെയാവരുതെന്ന് പഠിപ്പിച്ചതിന് നന്ദി; തന്‍റെ അമ്മയ്‌ക്കെതിരെ തുറന്നെഴുതി നടി സംഗീത

  • Post category:news
  • Reading time:1 min read
You are currently viewing ഒരു അമ്മ എങ്ങിനെയാവരുതെന്ന് പഠിപ്പിച്ചതിന് നന്ദി; തന്‍റെ അമ്മയ്‌ക്കെതിരെ തുറന്നെഴുതി നടി സംഗീത

മലയാളത്തില്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ ഭാഷകളിലെല്ലാം മിന്നി നിന്നിരുന്ന താരമാണ് സംഗീത ക്രിഷ്.
ദിലീപിനൊപ്പമുള്ള ദീപസ്തംഭം മഹാശ്ചര്യം, ഇംഗ്ലീഷ് മീഡിയം, എഴുപുന്ന തരകന്‍, ഉത്തമന്‍, സമ്മര്‍ ഇന്‍ ബെത്‌ലേഹേം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളിക്ക് പ്രിയങ്കരിയായിരുന്നു സംഗീത.

പക്ഷെ അടുത്തിടെ സംഗീതയെ കുറിച്ച് മോശമായ രീതിയില്‍ പ്രതികരണങ്ങളും സൈബര്‍ ലോകത്ത് സജീവമായിരുന്നു. തന്നെ ഇപ്പോള്‍ സ്വന്തം വീട്ടില്‍ നിന്നും പുറത്താക്കിയെന്ന് ചൂണ്ടിക്കാട്ടി നടിയുടെ അമ്മ രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു ഇത്. എന്നാല്‍ തന്നോട് അമ്മ തന്നോട് കാട്ടിയ ക്രൂരതകള്‍ക്കെല്ലാം നന്ദി പറഞ്ഞുള്ള താരത്തിന്‍റെ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

‘പ്രിയപ്പെട്ട അമ്മെ, എന്നെ ജനിപ്പിച്ചതിന് നന്ദി. സ്‌കൂളില്‍ പോയിരുന്ന എന്നെ പതിമൂന്നു വയസ്മുതല്‍ ജോലിക്ക് പറഞ്ഞുവിട്ടതിന് നന്ദി. യാതൊരു പണിയും ചെയ്യാത്ത മദ്യത്തിനും ലഹരിക്കും അടിമകളായ നിങ്ങളുടെ ആണ്‍മക്കളുടെ സൗകര്യത്തിന് എന്നെ ചൂഷണം ചെയ്തതിന് നന്ദി. ധാരാളം ബ്ലാങ്ക് ചെക്കുകള്‍ എന്നെ കൊണ്ട് ഒപ്പിട്ട് വാങ്ങിച്ചതിന് നന്ദി.

നിങ്ങളുടെ ആവശ്യങ്ങള്‍ക്കൊന്നും വഴങ്ങാതെ വന്നതോടെ എന്നെ വീട്ടില്‍ തളച്ചിട്ടതിന് നന്ദി. വിവാഹം കഴിഞ്ഞിട്ട് പോലും എന്നെയും ഭര്‍ത്താവിനെയും സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കാത്തതിന് നന്ദി. എല്ലാത്തിലും ഉപരിയായി ഒരു അമ്മ എങ്ങനെയാവരുത് എന്ന് എന്നെ പഠിപ്പിച്ചതിന് നന്ദി. ആരോടും ഒന്നും മിണ്ടാതെ എതിര്‍ത്ത് ഒരുവാക്കും പറയാതെ കഴിഞ്ഞിരുന്ന എന്നെ ഇത്ര കരുത്തുള്ളവളാക്കിയതിനും നന്ദി.’ സംഗീത കുറിച്ചു.

0Shares