ദുബായ്: ഒരുമിച്ച് നടന്നപ്പോള്‍ ഭാര്യ മുന്നില്‍ നടന്നതിന്റെ പേരില്‍ വിവാഹമോചനം. തന്റെ മുന്നില്‍ നടന്നുവെന്ന് ആരോപിച്ച് സൗദി സ്വദേശിയാണ് കഴിഞ്ഞ ദിവസം വിവാഹമോചനം നേടിയത്. തന്റെ മുന്നില്‍ നടക്കരുതെന്ന് നിരവധി തവണ ഇയാള്‍ ഭാര്യക്ക് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ഭാര്യ ഇത് അനുസരിച്ചില്ലെന്ന് ആരോപിച്ചാണ് വിവാഹമോചനം. നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിവാഹമോചിതരാകുന്നവരുടെ എണ്ണം സൗദിയില്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സംഭവവികാസം സൗദി ജനതയെ ഞെട്ടിപ്പിക്കുകയാണ്. സൗദിയില്‍ അടുത്തിടെ നടന്ന മറ്റൊരു വിവാഹമോചനം ഭക്ഷണത്തിനൊപ്പം ആട്ടിറച്ചി വിളമ്പാത്തത് മൂലം താന്‍ അപമാനിക്കപ്പെട്ടുവെന്ന് ആരോപിച്ചാണ്.
അതിഥി പോയിക്കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് ആട്ടിറച്ചിയുടെ പേരില്‍ തന്നെ ശകാരിച്ചതായും ഭാര്യ പറയുന്നു. മധുവിധു സമയത്ത് കാലില്‍ പാദസരം ധരിച്ചുവെന്നാരോപിച്ചായിരുന്നു മറ്റൊരു വിവാഹമോചനം. ഇത് തുടര്‍ക്കഥയാകുന്നത് ബോധവത്ക്കരണത്തിന്റെയും കൗണ്‍സിലിംഗിന്റെയും ആവശ്യകത വര്‍ധിച്ച് വരികയാണെന്നും സാമൂഹ്യപ്രവര്‍ത്തകയായ ലത്തീഫാ ഹമീദ് പറയുന്നു. മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും വിവാഹമോചനം വര്‍ധിക്കാന്‍ കാരണമാകുന്നുവെന്നും പറയുന്നുണ്ട്.പാരമ്പര്യവും സാമൂഹ്യമായ മാനദണ്ഡങ്ങളും തമ്മിലുള്ള പരിവര്‍ത്തനത്തിന് കാരണമാകുന്നുവെന്നും ആധുനിക സാങ്കേതികവിദ്യയാണ് പ്രധാന കുറ്റവാളിയെന്നും സാമൂഹിക പ്രവര്‍ത്തകനായ ഹുമഡ് അല്‍ ഷിംമാരി പറഞ്ഞു.