ഒമാന്‍: പ്രവാസികള്‍ക്ക് തിരിച്ചടിയായി ഒമാനിലും സ്വദേശി വല്‍ക്കരണം നടത്തുന്നു. മറ്റു ഗള്‍ഫ് രാജ്യങ്ങളിലും അടുത്തകാലത്തായി സ്വദേശി വല്‍ക്കരണം നടക്കുന്നുണ്ട് ഇതിനു പിന്നാലെയാണ് ഒമാനും ഇതേ നടപടി സ്വീകരിക്കുന്നത്. ഒമാനിലെ വിദേശികളുടെ എണ്ണം കൂടുന്നത് നിയന്ത്രിക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്ന് ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സെയ്ദ് അറിയിച്ചു.

സ്വദേശികളെക്കാള്‍ കൂടുതലായി വിദേശികളാണ് ഒമാനിലെ തൊഴില്‍ മേഖലയില്‍ ഉള്ളതെന്ന വസ്തുത ഏറെ ദുഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ സ്വദേശികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിന് സര്‍ക്കാര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ കൂടുതല്‍ പ്രവൃത്തികള്‍ നടപ്പിലാക്കും. സ്വകാര്യ മേഖലയെയും നിക്ഷേപക രംഗത്തെയും പിന്തുണച്ച് വ്യത്യസ്ത മേഖലയില്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഒമാന്‍ സര്‍ക്കാര്‍ നീക്കം നടത്തുകയാണ് എന്നും ഉപപ്രധാനമന്ത്രി വ്യക്തമാക്കി.