വാഷിങ്ടണ്‍: ഒബാമയുടെ ഭരണമാണ് ഐസിസിനെ സൃഷ്ടിച്ചതെന്ന് പരിഹസിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഐസിസിനെതിരായ പോരാട്ടത്തില്‍ റഷ്യയ്ക്ക് അമേരിക്കയെ സഹായിക്കാനാകും എന്നു താന്‍ കരുതുന്നതായും ട്രംപ് അറിയിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രേഖകള്‍ ചോര്‍ത്തിയത് റഷ്യയായിരിക്കാം എന്നും തനിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്നതടക്കമുള്ള രേഖകള്‍ റഷ്യയുടെ പക്കല്‍ ഉണ്ടെന്നു പറയുന്നത് എന്നെ തകര്‍ക്കാനാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഈ ആരോപണം റഷ്യ നിഷേധിച്ചെന്നും ഇക്കാര്യത്തില്‍ പുട്ചിനോട് തനിക്ക് ബഹുമാനമുണ്ടെന്നും ട്രംപ് അറിയിച്ചു. മറ്റു രാജ്യങ്ങള്‍ അമേരിക്കയുടെ രഹസ്യരേഖകള്‍ ചോര്‍ത്തുന്നത് പതിവാണ്. ശക്തമായ ഒരു നേതൃത്വം ഇല്ലാത്തതാണ് ഇതിന് കാരണമെന്നും ഒബാമയ്‌ക്കെതിരായി ട്രംപ് അറിയിച്ചു.