കൊച്ചി: കൊച്ചി മെട്രോയുടെ ട്രയല്‍ സര്‍വ്വീസിന് തുടക്കമായി. മെട്രോയുടെ സംവിധാനങ്ങളെല്ലാം ഏര്‍പ്പെടുത്തിയും വാണിജ്യ സര്‍വീസിന്റെ അതേ ക്രമം പാലിച്ചും ഓരോ സ്‌റ്റേഷനിലും നിര്‍ത്തേണ്ട സമയപ്പട്ടിക തയ്യാറാക്കിയുമാണ് സര്‍വ്വീസ് ട്രയല്‍. കൊച്ചിയില്‍ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആശ്വാസമാണ് കൊച്ചി മെട്രോ.

ഏറ്റവും കുറഞ്ഞത് ഒരാഴ്ചയെങ്കിലും സര്‍വീസ് ട്രയലുകള്‍ നടത്തേണ്ടിവരും. കേന്ദ്ര റെയില്‍വേ സുരക്ഷാ കമ്മിഷന്റെ യാത്രാനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ ട്രെയിനുകള്‍ ഉപയോഗിച്ച് പരീക്ഷണ ഓട്ടം നടത്താന്‍ കെ.എം.ആര്‍.എല്‍ തീരുമാനിച്ചത്.