
ദുരിത ബാധിതരെ കാണാന്‍ മുഖ്യമന്ത്രി വയനാട്ടില്‍ എത്തി.സംഘം മേപ്പാടി ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ഉറപ്പാണ് മേപ്പാടി ക്യാമ്പിലെത്തിയ മുഖ്യമന്ത്രി ജനങ്ങള്‍ക്ക് നല്‍കിയത്. ആദ്യം രക്ഷാപ്രവര്‍ത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും പിന്നീട് പുനരധിവാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീട്ടില്‍ നിന്ന് ഇറങ്ങിവന്നവര്‍ പലവിധത്തിലുള്ള പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ഒന്നിച്ച് നിന്ന് പരിഹരിക്കാനാകും. കുറച്ച് പേരെയങ്കിലും ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്.- അദ്ദേഹം പറഞ്ഞു.
റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി. വേണു, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത എന്നിവരും മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്.
