ഒന്നര വർഷം മുൻപ് നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസ് ചിതലരിച്ചു; പരീക്ഷ വീണ്ടും നടത്താനൊരുങ്ങി പി. എസ്. സി

  • Post category:news
  • Reading time:1 min read
You are currently viewing ഒന്നര വർഷം മുൻപ് നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസ് ചിതലരിച്ചു; പരീക്ഷ വീണ്ടും നടത്താനൊരുങ്ങി പി. എസ്. സി

തിരുവനന്തപുരം: ഉത്തരക്കടലാസുകൾ ചിതലരിച്ചതിനെ തുടര്‍ന്ന് രണ്ട് പരീക്ഷകള്‍ വീണ്ടും നടത്താന്‍ പി. എസ്. സി തീരുമാനിച്ചു. എക്‌സൈസ് വകുപ്പിലെ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിൽ നടത്തിയ പരീക്ഷയുടെ ഉത്തര പേപ്പറുകളാണ് ചിതലരിച്ചത്.

ഒന്നര വര്‍ഷം മുൻപായിരുന്നു ഈ പരീക്ഷകൾ നടന്നത്ത്. പി. എസ്. സി ആസ്ഥാനത്തെ ഭിത്തിയിലെ നനവ് മൂലമാണ് ചിതലരിച്ചത്. പുതിയ തിയതി പിന്നീട് തീരുമാനിക്കും.

0Shares