ഒന്നരലക്ഷം കടമുള്ള കര്‍ഷകന്‍റെ കടത്തില്‍ കുറച്ചത് ഒരുപൈസ !!; പ്രഹസനമായി യു. പിയില്‍ യോഗി സര്‍ക്കാരിന്റെ കാര്‍ഷിക കടം എഴുതിതള്ളല്‍

  • Post category:news
  • Reading time:1 min read
You are currently viewing ഒന്നരലക്ഷം കടമുള്ള കര്‍ഷകന്‍റെ കടത്തില്‍ കുറച്ചത് ഒരുപൈസ !!; പ്രഹസനമായി യു. പിയില്‍ യോഗി സര്‍ക്കാരിന്റെ കാര്‍ഷിക കടം എഴുതിതള്ളല്‍

യു.പി: ഒരുലക്ഷം വരെ എഴുതിതള്ളുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ കാര്‍ഷിക കടം എഴുതിതള്ളല്‍ എന്ന പ്രഖ്യാപനത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടി യു. പി യില്‍ കര്‍ഷകരുടെ പ്രതിഷേധം. മധുര ജില്ലയിലെ ഗോവര്‍ധന്‍ തെഹ്‌സിലിലുള്ള ഛിദ്ദിയെന്ന യുവ കര്‍ഷകന്റെ ഒരുപൈസ എഴുതിത്തള്ളിയെന്നു ചൂണ്ടിക്കാട്ടിയുള്ള രേഖയാണു ലഭിച്ചത്. ചിലര്‍ക്ക് കുറച്ചുകിട്ടിയത് ആകട്ടെ, പത്തും പതിനഞ്ചും രൂപ. 36,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിതള്ളാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.

പ്രഖ്യാപനം വിശ്വസിച്ച് പ്രതീക്ഷയോടെ കാത്തിരുന്ന കര്‍ഷകര്‍ 10 രൂപ മുതല് 215 രൂപ വരെയുള്ള തുകകള്‍ എഴുതിത്തള്ളിയതിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചപ്പോഴാണ് പറ്റിക്കപ്പെട്ടത് അറിഞ്ഞത്. ആദ്യഘട്ടത്തില്‍ 50000 രൂപവരെ എഴുതിതള്ളുമെന്നാണ് കര്‍ഷകരോട് പറഞ്ഞിരുന്നത്. തൊഴില്‍മന്ത്രി മനോഹര്‍ ലാല്‍ ആണ് കടങ്ങള്‍ എഴുതിത്തള്ളിയതിന്റെ സര്‍ട്ടിഫിക്കറ്റ് വലിയ ചടങ്ങില്‍വെച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്.

5,000 കര്‍ഷകര്‍ക്കാണ് വിതരണം ചെയ്തത് ഈ സാക്ഷ്യപത്രങ്ങള്‍ ലഭിച്ചപ്പോഴാണ് 10 രൂപ മുതല്‍ 215 രൂപവരെയാണ് എഴുതിത്തള്ളിയിരിക്കുന്നതെന്ന് മനസിലായത്. ഉമ്‌റി ഗ്രാമത്തിലെ 1.55 ലക്ഷം രൂപ കടമുള്ള ശാന്തി ദേവിക്ക് ലഭിച്ചത് പത്തു രൂപ 37 പൈസയുടെ ഇളവാണ്. 40000 രുപയുടെ കടമുള്ള മുന്നിലാലിന് ലഭിച്ചത് 215 രൂപയുടെ ആശ്വാസവും. വായ്പയില്‍നിന്ന് നിസ്സാര തുക മാത്രം എഴുതിത്തള്ളിയതിനെ തുടര്‍ന്ന് പരാതിയുമായി കര്‍ഷകര്‍ അധികൃതരെ സമീപിച്ചു. എന്നാല്‍ ഇത് സാക്ഷ്യപത്രം അച്ചടിച്ചപ്പോഴുണ്ടായ തകരാറാണെന്നാണ് വിശദീകരണം.

0Shares