ഒഡീഷയില്‍ ട്രക്ക് ഇടിച്ച് നാല് വിദ്യാര്‍ഥികള്‍ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ഒഡീഷയില്‍ ട്രക്ക് ഇടിച്ച് നാല് വിദ്യാര്‍ഥികള്‍ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്ക്

ഭുവനേശ്വര്‍: അമിത വേഗതയിലെത്തിയ ട്രക്ക് ഇടിച്ച് നാല് വിദ്യാര്‍ഥികള്‍ മരിച്ചു. അപകടത്തില്‍ അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഒഡീഷയിലെ ഭദ്രാക് ജില്ലയിലെ രഹാന്ജയയില്‍ ദേശീയപാതയിലായിരുന്നു സംഭവം.
സ്‌കൂളില്‍നിന്ന് വൈകുന്നേരം സൈക്കിളില്‍ മടങ്ങുകയായിരുന്ന വിദ്യാര്‍ഥി സംഘത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞ് കയറുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥികളെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് പ്രകോപിതരായ ആള്‍ക്കൂട്ടം ട്രക്കിനു തീയിട്ടു. അപകടത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും ചെയ്തു.

 

0Shares