
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചെറുപ്പക്കാര്‍ യാത്ര ചെയ്യാന്‍ ഊബറും ഓലയും തെരഞ്ഞെടുക്കുന്നതാണ് വാഹന വിപണി മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്ന് കേന്ദ്രധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. വാഹന വിപണിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
ഇരുചക്ര, കാര്‍ വിപണികളില്‍ രണ്ടക്ക സംഖ്യയിലേക്ക് വില്‍പ്പന ശതമാനം ഇടിയുകയും അശോക് ലെയ്‌ലാന്‍ഡിന്‍റെ ട്രക്ക് ഉല്‍പ്പാദകര്‍ക്ക് ട്രക്കുകളുടെ വിപണി 70 ശതമാനം ഇടിയുകയും ചെയ്തതിനേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍.

ലക്ഷങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. വാഹനങ്ങളുടെ മാസതവണ അടയ്ക്കുന്നതിനേക്കാള്‍ ചെറുപ്പക്കാര്‍ക്ക് താല്‍പര്യം ഊബറോ ഓലയോ വിളിക്കുന്നതാണ്- അവര്‍ ആരോപിക്കുന്നു. വാഹനവിപണിയുടെ ഇടിവ് പല മേഖലകളിലും ബാധിച്ചു. ജൂണ്‍ മുതല്‍ വാഹന രജിസ്‌ട്രേഷനില്‍ നിന്നുള്ള വരുമാനത്തിലും വന്‍ കുറവാണുള്ളത്.
ഡല്‍ഹിയിലെ മാത്രമല്ല, രാജ്യമെമ്പാടുമുള്ള പലയിടങ്ങളിലെയും സാമ്പത്തിക മേഖലകളില്‍ സര്‍ക്കാര്‍ ശ്രദ്ധപതിപ്പിക്കുന്നുണ്ട്. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ നൂറ് ദിന ആഘോഷത്തോടനുബന്ധിച്ച് സര്‍ക്കാരിന്‍റെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
