ന്യൂഡല്‍ഹി: കുതിച്ചുയരുന്ന ഇന്ധനവിലയില്‍ വലയുന്ന ജനങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ വില കുറച്ചു. ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് വില കുറച്ചത്. ഇന്ധന വില ലിറ്ററിന് രണ്ടര രൂപ വീതം കുറയ്ക്കാന്‍ ആണ് തീരുമാനം. 1.50 രൂപ നികുതിയിനത്തിലും ഒരുരൂപ എണ്ണകമ്പനികളും കുറച്ചു. സംസ്ഥാനങ്ങള്‍ വിലകൂടുമ്പോള്‍ കൂടുതല്‍ നികുതി ഈടാക്കുന്നുണ്ട്. എന്നാല്‍ 2.50 രൂപ വീതം സംസ്ഥാന സര്‍ക്കാരുകളും നികുതിയിനത്തില്‍ കുറയ്ക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. 
നികുതി കുറയ്ക്കാന്‍ സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
ഒരു മാസത്തിനിടെ അഞ്ച് രൂപയോളം ആണ് പെട്രോളിനും ഡീസലിനും വില കൂടിയത്. ചരിത്രത്തില്‍ ആദ്യമായി ഡീസല്‍ വില എണ്‍പത് കവിഞ്ഞിരുന്നു. പെട്രോള്‍ വില മുംബൈ അടക്കമുള്ള സ്ഥലങ്ങളില്‍ 90 രൂപയും കടന്നിരുന്നു.