ഒടുവില്‍ മുഖ്യമന്ത്രി ഇടപെടുന്നു; പി. വി അന്‍വര്‍ എം.എല്‍.എയുടെ നിയമലംഘനങ്ങള്‍ അന്വേഷിക്കാന്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം

  • Post category:news
  • Reading time:1 min read
You are currently viewing ഒടുവില്‍ മുഖ്യമന്ത്രി ഇടപെടുന്നു; പി. വി അന്‍വര്‍ എം.എല്‍.എയുടെ നിയമലംഘനങ്ങള്‍ അന്വേഷിക്കാന്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം

തിരുവനന്തപുരം: എം.എല്‍.എ പി.വി അന്‍വറിന്റെ നിയമലംഘനങ്ങള്‍ അന്വേഷിക്കാന്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. ചീങ്കണ്ണിപ്പാലയിലെ തടയണ, കക്കാടംപൊയിലിലെ പാര്‍ക്ക്, ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ച വിവിധ വിഷയങ്ങളില്‍ എംഎല്‍എ ആരോപണങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി കളക്ടര്‍ക്ക് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. മലപ്പുറത്തെ വിവരാവകാശ കൂട്ടായ്മ എം.എല്‍.എക്ക് എതിരായ പരാതി നേരത്തെ സ്പിക്കര്‍ക്ക് നല്‍കിയിരുന്നു.

ഇത് മുഖ്യമന്ത്രിക്ക് കൈമാറവെയാണ് പുതിയ നടപടി പരാതിയില്‍ ഭൂമിയുടെ വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയതും, രണ്ടാം ഭാര്യയുടെ വിവരങ്ങള്‍ മറച്ചുവച്ചന്നെും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. തുടര്‍ന്ന് കലക്ടര്‍ പരാതി പെരിന്തല്‍മണ്ണ ആര്‍.ഡി.ഒക്ക് കൈമാറി. ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ നിര്‍മ്മാണത്തെ കുറിച്ചടക്കം സര്‍ക്കാര്‍ ഇതിനോടകം നടത്തിയ അന്വേഷണങ്ങളുടെ വിവരങ്ങള്‍ കൈമാറിക്കഴിഞ്ഞു.

0Shares