വെയിന്‍സ്: അവസാനം പണം കായ്ക്കുന്ന മരവും കണ്ടെത്തി. യൂറോപിലെ വെയിന്‍സിലുള്ള വിനോദ സഞ്ചാര മേഖലയായ പോര്‍ട്ടിമിറിയോണ്‍ എന്ന ഗ്രാമത്തിലാണ് പണം കായ്ക്കുന്ന മരമുള്ളത്. വളഞ്ഞ് വളരുന്ന ഈ മരത്തിന്റെ തടിയിലെല്ലാം നാണയങ്ങള്‍ ഉണ്ട്. ഒറ്റ നോട്ടത്തില്‍ മരത്തില്‍ കായ്ച്ചതാണെന്നേ തോന്നുകയുള്ളൂ. എന്നാല്‍, ആചാരങ്ങളുടെ ഭാഗമായി തങ്ങളുടെ രോഗം മാറാന്‍ ആളുകളാണ് ഈ മരത്തില്‍ നാണയങ്ങള്‍ കുത്തിവെച്ചിരിക്കുന്നത്.

മരത്തില്‍ തറച്ചിരിക്കുന്ന നാണയങ്ങള്‍ ആരെങ്കിലും വലിച്ചൂരിയാല്‍ അവര്‍ക്ക് രോഗം വരുമെന്നും ഇവിടുള്ളവര്‍ വിശ്വസിക്കുന്നു. 18-ാം നൂറ്റാണ്ടു മുതലേ മരത്തില്‍ നാണയം തറക്കുന്ന ആചാരം നിലനില്‍ക്കുന്നതാണ്. ഇവിടെയുള്ള ഏഴു മരങ്ങള്‍ ഇത്തരത്തില്‍ നാണയങ്ങള്‍ക്കൊണ്ട് മൂടപ്പെട്ടിരിക്കുകയാണ്. ഇവിടെയുള്ള പ്രദേശവാസികളെ കൂടാതെ ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളും ഇത്തരത്തില്‍ നാണയങ്ങള്‍ മരത്തില്‍ കുത്തിവയ്ക്കാറുണ്ട്.