ഒടുങ്ങാത്ത അന്ധവിശ്വാസം: പ്രേത ബാധയാരോപിച്ച് യുവതിയെ നഗ്നയാക്കി കെട്ടിയിട്ട് തീയിലെറിഞ്ഞ് കൊലപ്പെടുത്തി.

  • Post category:news
  • Reading time:1 min read
You are currently viewing ഒടുങ്ങാത്ത അന്ധവിശ്വാസം: പ്രേത ബാധയാരോപിച്ച് യുവതിയെ നഗ്നയാക്കി കെട്ടിയിട്ട് തീയിലെറിഞ്ഞ് കൊലപ്പെടുത്തി.

അമേരിക്ക: പ്രേത ബാധയാരോപിച്ച് യുവതിയെ വീട്ടുകാര്‍ നഗ്നയാക്കി കെട്ടിയിട്ട് ചിതിയലെറിഞ്ഞ് കൊന്നു. അമേരിക്കയിലെ നിക്കാരഗ്വയിലാണ് സംഭവം. പ്രേതബാധയുണ്ടെന്നാരോപിച്ച് 25 കാരിയെ അസംബ്ലി ഗോഡ് സഭാവിഭാഗത്തിലെ ജുവാന്‍ റോച എന്ന പാസ്റ്ററിന്റെ നേതൃത്വത്തിലാണ് നഗ്നയാക്കി കൈകാലുകള്‍ കെട്ടിയിട്ട് തീകുണ്ഡത്തിലെറിഞ്ഞത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.

അതേസമയം യുവതിക്ക് പ്രേതബാധയുണ്ടായിരുന്നെന്ന ആരോപണം അവരുടെ ഭര്‍ത്താവ് നിഷേധിച്ചു. ബാധയൊഴിപ്പിക്കലിന് എന്ന പേരില്‍ എത്തിയ പാസ്റ്ററും സംഘവും ദുര്‍മന്ത്രവാദികളാണെന്നും താന്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് അതിക്രമം നടന്നതെന്നും ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് നിക്കാരഗ്വ വൈസ് പ്രസിഡന്റ് റൊസാരിയോ മുരില്ലോ വ്യക്തമാക്കി.

0Shares