‘ഒടുക്കം മറ്റൊരു തുടക്കം മാത്രം’; ലൂസിഫറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചനയുമായി പൃഥ്വിരാജ്

  • Post category:news
  • Reading time:1 min read
You are currently viewing ‘ഒടുക്കം മറ്റൊരു തുടക്കം മാത്രം’; ലൂസിഫറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചനയുമായി പൃഥ്വിരാജ്

മലയാള സിനിമയിലെ ബോക്സ് ഓഫിസ് റെക്കോർഡുകളെല്ലാം തകർത്ത് തിയേറ്ററിൽ വിജയകരമായി മുന്നേറുക‍യാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫർ. ആരാധകർക്ക് ആവേശം പകരാൻ പുതിയ വാർത്തയുമായെത്തിയിരിക്കുകയാണിപ്പോൾ പൃഥ്വി. ലൂസിഫറിന്‍റെ ഏറ്റവും ഒടുവിലത്തെ ക്യാരക്റ്റർ പോസ്റ്റർ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്.


സിനിമയുടെ ക്ലൈമാക്സിൽ കാണുന്ന മോഹൻലാലിന്‍റെ ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിന്‍റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. പക്ഷെ പോസ്റ്ററിലെ വാചകങ്ങളാണ് ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചനകൾ നൽകുന്നത്. ‘ഒടുക്കം മറ്റൊരു തുടക്കം മാത്രം’ എന്നാണ് പൃഥ്വി കുറിച്ചിരിക്കുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നുവെന്ന കമന്‍റുകളാണ് പോസ്റ്ററിന് അധികവും ലഭിച്ചിരിക്കുന്നത്.

0Shares