
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് നിര്‍മ്മിക്കുന്ന പുണ്യദര്‍ശനം കോംപ്ലക്‌സിന്റെ ശിലാസ്ഥാപനത്തിനായി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ 17ന് ആദ്യമായി ശബരിമല സന്നിധാനത്തു സന്ദര്‍ശനം നടത്തും. 4.99 കോടി രൂപ ചെലവിലാണ് വിനോദസഞ്ചാര വകുപ്പ് പുണ്യദര്‍ശനം കോംപ്ലക്‌സ് പണിയുന്നത്.

24 മുറികള്‍ ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയാണ് പുണ്യദര്‍ശനം കോംപ്ലക്‌സ് പണി പൂര്‍ത്തിയായിരിക്കുന്നത്. കഴിഞ്ഞ മണ്ഡലകാല ഒരുക്കങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പമ്പയില്‍ എത്തിയിരുന്നെങ്കിലും സന്നിധാനത്ത് സന്ദര്‍ശനം നടത്തിയിരുന്നില്ല.
