ഐ.​ഐ‌.​ടി, എ​ൻ.​ഐ​.ടി പ്രവേശന നടപടിക​ൾക്ക് ഏർപ്പെടുത്തിയ താൽക്കാലിക സ്​റ്റേ സുപ്രിംകോടതി നീക്കി

  • Post category:news
  • Reading time:1 min read
You are currently viewing ഐ.​ഐ‌.​ടി, എ​ൻ.​ഐ​.ടി പ്രവേശന നടപടിക​ൾക്ക് ഏർപ്പെടുത്തിയ താൽക്കാലിക സ്​റ്റേ സുപ്രിംകോടതി നീക്കി

ന്യൂഡൽഹി: രാജ്യത്തെ ​ഐ​.ഐ‌​.ടികളിലേക്കും എൻ.​ഐ.ടികളിലേക്കുമുള്ള പ്രവേശന നടപടിക​ൾക്ക്​ താൽക്കാലികമായി ഏർപ്പെടുത്തിയ സ്​റ്റേ സുപ്രിംകോടതി നീക്കി. പ്രവേശന നടപടികളുമായി മുന്നോട്ടുപോകാമെന്നു സുപ്രീകോടതി പറഞ്ഞു. കൂടാതെ ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതികള്‍ സ്വീകരിക്കരുതെന്ന മുന്നറിയിപ്പും സുപ്രീംകോടതി നല്‍കിയിട്ടുണ്ട്. പ്രവേശന പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകിയതിൽ ചട്ടലംഘനം ചൂണ്ടിക്കാട്ടി നൽകിയിരുന്ന ഹർജിയിലായിരുന്നു സ്റ്റേ. ബോണസ്​ മാർക്ക്​ സംബന്ധിച്ച് ​ തർക്കമാണ്​ എഞ്ചിനിയറിങ്​ അഡ്​മിഷൻ സ്​റ്റേ ചെയ്യുന്നതിലേക്ക്​ നയിച്ചത്​.

എല്ലാ വിദ്യാര്‍ഥികള്‍ക്കും ബോണസ്​മാര്‍ക്ക്​നല്‍കാനുള്ള മദ്രാസ്​ ഐ‌.ഐ.ടിയുടെ തീരുമാനത്തിനെതിരെ​ രണ്ട്​വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ​പ്രവേശന പരീക്ഷയുടെ ചോദ്യ​പേപ്പറില്‍ തെറ്റ്​ കണ്ടെത്തിയതിനെ തുടര്‍ന്നാണ്​ ബോണസ്​മാര്‍ക്ക്​ നല്‍കാന്‍ തീരുമാനിച്ചത്​. ചോദ്യപേപ്പറുകള്‍ തയാറാക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റുകള്‍ കടന്നു കൂടാതിരിക്കാന്‍ പഴുതുകളടച്ച പ്രവര്‍ത്തന രീതി ഉറപ്പുവരുത്തണമെന്ന്‌ കോടതി കേന്ദ്രത്തിന്‌ നിര്‍ദേശം നല്‍കി. കഴിഞ്ഞ വെള്ളിയാഴ്​ചയാണ്​ ​​ഐ.​ഐ.ടി, എൻ.​ഐ.ടി സ്ഥാപനങ്ങളിലേക്കുള്ള ​​എൻജീനിയറിങ്​ കോഴ്​സ്​ അഡ്​മിഷൻ താൽകാലകമായി നിർത്തിവെക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. ചോദ്യത്തിന്​ ഉത്തരമെഴുതാന്‍ ശ്രമിച്ചവര്‍ക്ക്​ മാത്രം ബോണസ്​മാര്‍ക്ക്​ നല്‍കിയാല്‍ മതിയെന്നാണ്​ വിദ്യാര്‍ഥികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്​​​.

0Shares