ഡബ്ലിന്‍: ഐ.സി.സി.യുടെ ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഒന്നാമതെത്തി. നിലവിലെ ഓസ്‌ട്രേലിയന്‍ ബാറ്റ്സ്മാന്‍ സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് കോഹ്ലി ഒന്നാം സ്ഥാനത്ത് എത്തിയത്. സച്ചിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ മികച്ച പ്രകടനമാണ് കോഹ്ലിയെ പട്ടികയില്‍ മുന്‍പിലെത്തിച്ചത്.
ആദ്യ ഇന്നിംഗ്സില്‍ 149 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 51 റണ്‍സുമായിരുന്നു ഇന്ത്യന്‍ നായകന്റെ സംഭാവന. ടീമിനെ വിജയത്തിനടുത്ത് വരെ എത്തിക്കുന്നതില്‍ ഇന്ത്യന്‍ നായകന്റെ ബാറ്റിംഗ് മികവ് നിര്‍ണായക പങ്കാണ് വഹിച്ചത്. റാങ്കിങ്ങില്‍ 934 റേറ്റിംഗ് പോയിന്റാണ് കോഹ്ലി സ്വന്തമാക്കിയിട്ടുള്ളത്.
ഐ.സി.സി.യുടെ ടെസ്റ്റ് ബാറ്റ്സ്മാന്‍മാരുടെ റാങ്കിംഗില്‍ കോഹ്ലി ഒന്നാമന്‍