ലണ്ടന്:ഇഗ്ലണ്ടില് നടക്കുന്ന ഐസിസി ചാംപ്യന്സ് ട്രോഫി ക്രിക്കറ്റിന് ഇന്ന് തുടക്കം. ഇന്ന് നടക്കുന്ന ആദ്യത്തെ മത്സരത്തില് അതിഥേയരായ ഇംഗ്ലണ്ടും ബംഗ്ലാദേശും തമ്മില് ഏറ്റുമുട്ടും.ലോക ക്രികറ്റിലെ കരുത്തരായ ആദ്യ എട്ട് സ്ഥാനക്കാര് രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് പരസ്പരം കൊമ്പുകേര്ക്കും. ഐസിസി ചാംപ്യന്സ് ട്രേഫിയെ ടൂര്ണമെന്റ് മിനി ക്രിക്കറ്റ് ലോകകപ്പ് എന്നാണ് അറിയപ്പെടുന്നത്. ഇന്ന് മുതല് നടക്കുന്ന മല്സരങ്ങള് ഇന്ത്യന് സമയം വൈകീട്ട് മൂന്ന് മണിക്കാണ് കാണാന് സാധിക്കു
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില് വിജയം നേടിയ ഇംഗ്ലണ്ട് മികച്ച ഫോമില് ഉദ്ഘാടന മല്സരത്തിന് ഇറങ്ങുമ്പോള് ഇന്ത്യക്കെതിരായ സന്നാഹ മല്സരത്തിലേറ്റ 240 റണ്സ് തോല്വിയുടെ ഭാരവുമായാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്. നിലവിലെ ചാംപ്യന്മാരായ ഇന്ത്യയുടെ ആദ്യ മല്സരം ജൂണ് നാലിന് ചിരവൈരികളായ പാകിസ്താനെതിരെയാണ്. ഗ്രൂപ്പ് ബിയില് പാകിസ്താന്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകള്ക്കൊപ്പമാണ് ഇന്ത്യയുള്ളത്. ഗ്രൂപ്പ് എയില് ബംഗ്ലാദേശ്, ആസ്ത്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്ഡ് എന്നീ ടീമുകളുമാണുള്ളത്. ആദ്യ രണ്ട് സന്നാഹ മല്സരത്തിലും ജയിച്ച ഇന്ത്യ ആത്മവിശ്വസത്തിലാണ്.