മുംബൈ: ഐ.പി.എല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സ് ക്വാളിഫയര്‍ മത്സരത്തില്‍ പൂനെ സൂപ്പര്‍ ജയന്റിനെയായിരിക്കും നേരിടുന്നത്.

കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 9 വിക്കറ്റിന് തോല്‍പ്പിച്ചാണ് നിര്‍ണായക മത്സരത്തില്‍ പൂനെ സുപ്പര്‍ ജയന്റസ്് പ്ലേ ഓഫിലെത്തിയത്. രാത്രി എട്ടിന് മുംബൈയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. അടുത്ത എലിമിനേറ്റര്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് ഏറ്റുമുട്ടുന്നത്.