ബെംഗളൂരു: ഐ.പി.എല്‍ താരലേല പട്ടികയില്‍ മലയാളികളും. 351 കളിക്കാരുടെ പട്ടികയിലാണ് 6 മലയാളികള്‍ ഇടം പിടിച്ചത്. മലയാളികളായ രോഹന്‍ പ്രേം, വിഷ്ണു വിനോദ്, ബേസില്‍ തമ്പി, ഫാബിദ് ഫറൂഖ്, വിനോദ് കുമാര്‍ സി.വി., സന്ദീപ് വാര്യര്‍ എന്നിവരാണ് പട്ടികയില്‍ ഉള്ളത്.

പത്ത് ലക്ഷം രൂപയാണ് ഇവരുടെ അടിസ്ഥാന വില. സഞ്ജു വി സാംസണെ ഡല്‍ഹിയും സച്ചിന്‍ ബേബിയെ ബെംഗളൂരും നിലനിര്‍ത്തിയിരുന്നു. ഈമാസം 20ന് ബെംഗളൂരുവിലാണ് താരലേലം.