ഐ.പി.എല്ലില്‍ വീണ്ടും ഒത്തുകളി വിവാദം: മൂന്ന് പേര്‍ അറസ്റ്റില്‍.

  • Post category:news
  • Reading time:1 min read
You are currently viewing ഐ.പി.എല്ലില്‍ വീണ്ടും ഒത്തുകളി വിവാദം: മൂന്ന് പേര്‍ അറസ്റ്റില്‍.

കാണ്‍പൂര്‍: വീണ്ടും ഐപിഎല്ലില്‍ ഒത്തുകളി വിവാദം. ഐ. പി .എല്ലിലെ ഗുജറാത്ത് ലയണ്‍സ് ടീമാണ് ഇപ്പോള്‍ വിവാദത്തിന്റെ പേരില്‍ സംശയത്തിന്റെ നിഴലിലുള്ളത്. ഗുജറാത്ത് ടീമിലെ രണ്ടു താരങ്ങളെ പോലീസ് ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഒത്തുകളി നടത്തിയ ചില കളിക്കാരുടെ പേര് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ താരങ്ങളെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് കാണ്‍പൂര്‍ എസ്.പി ആകാഷ് കുല്‍ഹരി അറിയിച്ചു.
ബുധനാഴ്ച നടന്ന ഗുജറാത്ത് ലയണ്‍സും ഡല്‍ഹി ഡെയര്‍ഡെവിള്‍സും തമ്മിലുള്ള മത്സരം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തന്നെ വാതുവയ്പ്പ് റാക്കറ്റുമായി ബന്ധമുള്ള മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

നയന്‍ ഷാ, വികാസ് കുമാര്‍, രമേഷ് കുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗുജറാത്ത്, ഡല്‍ഹി ടീമിലെ താരങ്ങള്‍ താമസിച്ചിരുന്ന അതേ ഹോട്ടലില്‍ വച്ചു തന്നെയാണ് ഇവരെ പോലീസ് ഇവരെ പിടികൂടിയത്. ബി.സി.സി.ഐയുടെ ആന്റി കറപ്ഷന്‍ സെക്യൂരിറ്റി യൂണിറ്റാണ് ഹോട്ടലില്‍ വാതുവയ്പ്പ് സംഘത്തിലെ ചിലരുണ്ടെന്ന് പോലീസിന് സൂചന അറിയിച്ചത്. നഗരത്തിലെ ഏക ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ കൂടിയായ ലാന്‍ഡ്മാര്‍ക്ക് ഹോട്ടലിലെ 17ാം നിലയിലുള്ള റൂമില്‍ വച്ചാണ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്. രമേഷ് കുമാറിനെ സ്റ്റേഡിയത്തില്‍ വച്ച് തന്നെപിടികൂടിയിരുന്നു. രമേഷ് കുമാര്‍ സ്റ്റേഡിയത്തില്‍ വച്ച് ഹോട്ടല്‍ മുറിയിലുള്ള മറ്റു പങ്കാളികള്‍ക്കു പിച്ച് റിപ്പോര്‍ട്ട് അയച്ചു കൊടുത്തതായി പോലീസ് പറഞ്ഞു. പിടിക്കപ്പെട്ട നയന്‍ ഷാ, വികാസ് കുമാര്‍ എന്നിവരുടെ ഫോണില്‍ നിന്നു പിച്ചിന്റെ ക്ലോസ്റേഞ്ച് ചിത്രങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.

0Shares