ഐ.പി.എല്ലില്‍ ഇന്ന് കലാശപ്പോരാട്ടം

  • Post category:local news / news
  • Reading time:1 min read
You are currently viewing ഐ.പി.എല്ലില്‍ ഇന്ന് കലാശപ്പോരാട്ടം

 

മുംബൈ : ഐ.പി.എല്‍ ചാമ്പ്യന്‍മാരെ ഇന്നറിയാം . ഇന്ന് നടക്കുന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. രാത്രി ഏഴിന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. ധോനിയുടെ കീഴില്‍ മൂന്നാം കിരീടം തേടിയാണ് ചെന്നൈ ഇറങ്ങുന്നത്. ഏഴാം തവണയാണ് ചെന്നൈ ഐ.പി.എല്‍ ഫൈനലിന് യോഗ്യത നേടുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്സ് പുതിയ നായകന്‍ കെയ്ന്‍ വില്യംസന്റെ കീഴില്‍ ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്.

മികച്ച ബൗളിങ് നിരയാണ് സണ്‍റൈസേഴ്സിന്റെ കരുത്ത്. പരിചയസമ്പത്താണ് ചെന്നൈയുടെ കൈമുതല്‍. ഇതുവരെ ക്വാളിഫയറില്‍ അടക്കം സീസണില്‍ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ഹൈദരബാദിനെതിരെ ചെന്നൈക്കായിരുന്നു വിജയം. 170 റണ്‍സിനുമേല്‍ നേടാനാവുന്ന വിക്കറ്റാണ് വാംഖഡേയില്‍ ഒരുക്കിയിരിക്കുന്നത്. ടോസ് നേടുന്നവര്‍ ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.

 

0Shares