ബെംഗലൂരു: ആദായ നികുതി റിട്ടേണില്‍ കൃത്രിമം കാണിക്കുന്ന ജീവനക്കാര്‍ക്ക് എട്ടിന്‍റെ പണിവരുന്നു. തെറ്റായ രീതിയില്‍ ഫയല്‍ ചെയ്യുന്ന സാലറി ക്ലാസില്‍ പെടുന്നവര്‍ക്ക് താക്കീതുമായാണ് ആദായ നികുതി വകുപ്പ് രംഗത്തവരുന്നത്. ബെംഗലൂരു കേന്ദ്രീകരിച്ച് ഇത്തരത്തില്‍ വ്യാജ ഐടി റിട്ടേണുകള്‍ നല്‍കാന്‍ ഏജന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണിത്. വരുമാനം കുറച്ച് കാണിച്ചും കിഴിവുകള്‍ പെരുപ്പിച്ചു കാണിച്ചും പലരും തട്ടിപ്പ് കാണിക്കുന്നത്. തെറ്റായ രീതിയില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി കൈക്കൊള്ളുമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.
ആദായ നികുതി വകുപ്പിന്‍റെ ബെംഗലൂരുവിലെ പ്രധാന ഓഫീസ് ഇറക്കിയ പത്രകുറിപ്പിലാണ് ഇക്കാര്യം. അനധികൃതമായി ശമ്പളം കുറച്ചു കാണിക്കുന്നവരെയും കിഴിവുകള്‍ പെരുപ്പിച്ച് കാണിക്കുന്നവരെയും വിചാരണ ചെയ്യും. ഇവര്‍ക്കെതിരെ നടപടി കൈകക്കൊള്ളാന്‍ തൊഴില്‍ദാതാക്കള്‍ക്കു നിര്‍ദേശവും നല്‍കും. ആദായ നികുതി വകുപ്പ് പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും കുറിപ്പില്‍ മുന്നറിയിപ്പു നല്‍കുന്നു.
ഐ.ടി റിട്ടേണില്‍ കൃത്രിമം കാണിക്കുന്ന ജീവനക്കാര്‍ക്ക് എട്ടിന്‍റെ പണിവരുന്നു