
സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണിയുമായി സര്‍ക്കാര്‍. ആലപ്പുഴ കളക്ടര്‍ അദീല അബ്ദുള്ളയെ വയനാട് കളക്ടറായും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍ എം. അഞ്ജനയെ ആലപ്പുഴ കളക്ടറായും നിയമിച്ചു. നേരത്തെ വയനാട്ടേക്ക് മാറ്റിയ കൊല്ലം കളക്ടര്‍ അബ്ദുല്‍നാസര്‍ കൊല്ലത്തുതന്നെ തുടരും.

വയനാട് കളക്ടര്‍ അജയകുമാറിനെ കൃഷി ഡയറക്ടറായി നിയമിച്ചിരുന്നു. ദേവികുളം സബ്കളക്ടർ ഡോ. രേണുരാജിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായും നിയമിച്ചു. പൊതുമരാമത്ത് സെക്രട്ടറിയായി ആനന്ദ് സിങ്ങിനെയും എം. ജി രാജമാണിക്യത്തെ കെഎസ്ടിപി പ്രോജക്ട് ഡയറക്ടറായും നിയമിച്ചു.
