ലക്‌നൗ: ഐ.എ.എസ് ഓഫീസറെ റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കര്‍ണാടക കേഡര്‍ ഓഫീസര്‍ അനുരാഗ് തിവാരിയെയാണ് (35)കൊല്ലപ്പെട്ട നിലയില്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗവിലെ റോഡരികില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

ബെഹ്‌റൈച്ച് സ്വദേശിയായ തിവാരി 2007ലാണ് സിവില്‍ സര്‍വീസില്‍ സേവനമാരംഭിക്കുന്നത്. ഇന്ന് തിവാരിയുടെ ജന്മദിനം കൂടിയാണ്. പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.