
കൊച്ചി: പുതിയ വെളിപ്പെടുത്തലുകളുമായി ഐ. എസ് ഭീകരര്‍ യെമനില്‍ തട്ടിക്കൊണ്ടുപോകുകയും മോചിപ്പിക്കുകയും ചെയ്ത മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലില്‍. ഒമാനില്‍ എത്തുന്നത് വരെ പുറം ലോകത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ല എന്നും ഐ. എസ് തീവ്രവാദികളാണ് തട്ടിക്കൊണ്ടുപോയതെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.അങ്ങനെ റിപ്പോര്‍ട്ട് ചെയ്യരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചിയില്‍ രൂപതാ ബിഷപ്‌സ് ഹൗസില്‍ നടന്ന പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാ ടോം ഉഴുന്നാലിനെ ഐ. എസ് ഭീകരര്‍ ദുഖ വെള്ളി ദിവസം കുരിശില്‍ തറച്ചെന്ന രീതിയില്‍ മാര്‍ച്ചില്‍ വാര്‍ത്ത വന്നിരുന്നു.എന്നാല്‍ ആ വാര്‍ത്ത എങ്ങനെ വന്നുവെന്നറിയില്ലെന്ന് ഫാ ടോം ഉഴുന്നാലില്‍ പറഞ്ഞു.അങ്ങനെ തന്നെ തറയ്ക്കുന്നതിനായി ഒരു കുരിശ് ഒരുക്കിയോ എന്നു പോലും അറിയില്ല, അവര്‍ തന്നെ ദ്രോഹിക്കാതെ ഭക്ഷണം തന്നു.ചെറിയ പനി വന്നപ്പോള്‍ മരുന്നു തന്നു.അങ്ങനെ അവര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ദൈവം അവരെ സ്പര്‍ശിച്ചിട്ടുണ്ടാകുമെന്നും ഫാദര്‍ പറഞ്ഞു.
